ഇന്തോനേഷ്യ ഓപ്പൺ, എച്ച് എസ് പ്രണോയ് സെമി ഫൈനലില്‍

ഇന്തോനേഷ്യ ഓപ്പണിന്റെ സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. ഇന്ന് നടന്ന മത്സരത്തിൽ പ്രണോയ് ഡെന്മാര്‍ക്കിന്റെ റാസ്മസ് ഗെംകേയെ നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുത്തിയാണ് പുരുഷ സിംഗിള്‍സ് സെമി ഫൈനലില്‍ കടന്നത്.

40 മിനുട്ട് നീണ്ട മത്സരത്തിൽ 21-14, 21-12 എന്ന സ്കോറിനായിരുന്നു പ്രണോയിയുടെ വിജയം. ടൂര്‍ണ്ണമെന്റിലെ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ സാന്നിദ്ധ്യം ആണ് പ്രണോയ്.