ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയ തിരിച്ച് ഇന്ത്യയിലേക്ക് പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കുവാനായി എത്തുന്നു. ഫെബ്രുവരി 24നു ആരംഭിയ്ക്കുന്ന പര്യടനത്തില്‍ രണ്ട് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമുണ്ടാകും. ടി20 മത്സരത്തോടെ ബെംഗളൂരുവില്‍ ആരംഭിയ്ക്കുന്ന പരമ്പരയ്ക്ക് അവസാനം ഡല്‍ഹിയില്‍ മാര്‍ച്ച് 13നാണ്.
രണ്ടാമത്തെ ടി20 മത്സരം വിശാഖപട്ടണത്ത് നടക്കും. മാര്‍ച്ച് 2നു ഹൈദ്രാബാദില്‍ ഏകദിന പരമ്പര ആരംഭിയ്ക്കും. നാഗ്പൂര്‍, റാഞ്ചി, മൊഹാലി എന്നിവയാണ് മറ്റു വേദികള്‍. ലോകകപ്പിനു മുന്നോടിയായി ഇരു ടീമുകള്‍ക്കും തയ്യാറെടുക്കുവാനുള്ള അവസരമായാണ് ഈ മത്സരങ്ങള്‍ കണക്കാക്കപ്പെടുന്നത്. എല്ലാ മത്സരങ്ങളും ഡേ നൈറ്റ് മത്സരങ്ങളാണ്.
പരമ്പരയ്ക്ക് ശേഷം ഐപിഎല്‍ തുടങ്ങുന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ അതുമായി തിരക്കിലാവുമ്പോള്‍ ഓസ്ട്രേലിയയും പാക്കിസ്ഥാനും ഒരു പരമ്പര കളിയ്ക്കുവാന്‍ തയ്യാറെടുക്കുന്നുണ്ട്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



