ബംഗ്ലാദേശ്-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരങ്ങള്‍ ജൂണിലേക്ക് മാറ്റി

- Advertisement -

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടത്താനിരുന്ന ബംഗ്ലാദേശ് ഓസ്ട്രേലിയ രണ്ട് ടെസ്റ്റുകളുടെ പരമ്പര ജൂണ്‍ 2020ലേക്ക് മാറ്റി. ബംഗ്ലാദേശില്‍ വെച്ച് നടക്കാനിരുന്ന പരമ്പര ഫെബ്രുവരിയിലാണ് ആദ്യം നടത്താനിരുന്നിരുന്നതെങ്കിലും ഇരു ബോര്‍ഡുകളും ചേര്‍ന്ന് ഇത് ജൂണ്‍-ജൂലൈ മാസങ്ങളിലേക്ക് മാറ്റുവാന്‍ തീരുമാനിക്കുകയായിരുന്നു. അത് പോലെ തന്നെ ടി20 പരമ്പരയ്ക്കായി ഓസ്ട്രേലിയ ബംഗ്ലാദേശിലേക്ക് ഒക്ടോബറില്‍ വരാനിരുന്നതും മാറ്റിയിട്ടുണ്ടെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് അറിയിക്കുന്നത്.

2021 ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ആവും ഈ പരമ്പര ഇനി അരങ്ങേറുക. 2021 ടി20 ലോകകപ്പ് ഇന്ത്യയിലാണ് അരങ്ങേറുന്നത്. നേരത്തെ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ മാത്രമായിരുന്നു ഉള്ളതെങ്കില്‍ പുതുക്കിയ ഫിക്സ്ച്ചര്‍ പ്രകാരം രണ്ടിന് പകരം മൂന്ന് മത്സരങ്ങളുണ്ടാകുമെന്നാണ് അറിയുന്നത്. ഒക്ടോബര്‍ 2020ല്‍ ആണ് ടി20 ലോകകപ്പ് ഓസ്ട്രേലിയയിലാണ് അരങ്ങേറുന്നത്.

നവംബറില്‍ ഇന്ത്യയ്ക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയോടെയാണ് ബംഗ്ലാദേശിന്റെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രയാണം ആരംഭിക്കുന്നത്.

Advertisement