റൊണാൾഡോയ്ക്ക് വോട്ട് ചെയ്ത് മെസ്സി, മെസ്സിയെ അവഗണിച്ച് റൊണാൾഡോ

ഇന്നലെ നടന്ന ഫിഫ ബെസ്റ്റിൽ മെസ്സി ജേതാവായത് 46 പോയന്റ് നേടിക്കൊണ്ട്. രണ്ടാമത് എത്തിയ വാൻ ഡൈക് 38 പോയന്റും മൂന്നാമത് ഫിനിഷ് ചെയ്ത റൊണാൾഡോ 36 പോയന്റും സ്വന്തമാക്കി. ഫിഫ ബെസ്റ്റിനായുള്ള വോട്ടിങ്ങിൽ ലയണൽ മെസ്സിയുടെ വോട്ടുകൾ പോയത് ലിവർപൂൾ താരം സാഡിയോ മാനെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡിയോങ് എന്നിവർക്കായിരുന്നു. മാനെയ്ക്ക് മെസ്സി 5 പോയന്റ് നൽകിയപ്പോൾ റൊണാൾഡോയ്ക്ക് മൂന്ന് പോയന്റ് നൽകു.

മെസ്സി റൊണാൾഡോയ്ക്ക് വേണ്ടി വോട്ട് ചെയ്തെങ്കിലും റൊണാൾഡോ മെസ്സിക്കായി വോട്ട് ചെയ്തില്ല. ഡിലിറ്റ്, ഡിയോങ്, എമ്പപ്പെ എന്നിവർക്കായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ വോട്ട് ചെയ്തത്. ലിവർപൂൾ താരം വാൻ ഡൈകിന്റെ ആദ്യ വോട്ട് ലയണൽ മെസ്സിക്ക് ആയിരുന്നു. മാനെ,സാലെ എന്നീ സഹതാരങ്ങൾക്കും വാൻ ഡൈക് വോട്ട് ചെയ്തു. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ചേത്രി വാൻ ഡൈകിന് ആദ്യ വോട്ടും, മെസ്സിക്ക് രണ്ടാം വോട്ടും ചെയ്തു. സലായാണ് ഛേത്രിയുടെ ലിസ്റ്റിലെ മൂന്നാമൻ.

Previous articleബംഗ്ലാദേശ്-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരങ്ങള്‍ ജൂണിലേക്ക് മാറ്റി
Next articleതാന്‍ അന്ന് ബൗള്‍ ചെയ്യരുതായിരുന്നു, പക്ഷേ തന്റെ സാന്നിദ്ധ്യം ടീമിന് അനിവാര്യമായിരുന്നു