ബുംറയുടെ വ്യത്യസ്ത ആക്ഷൻ താരത്തിന് ഗുണം ചെയ്യുന്നുവെന്ന് സഹീർ ഖാൻ

Photo: Twitter/@Jaspritbumrah93
- Advertisement -

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ വ്യത്യസ്ത ആക്ഷൻ താരത്തിന് ഗുണം ചെയ്യുന്നുണ്ടെന്ന് ഇന്ത്യയുടെ മുൻ ഫാസ്റ്റ് ബൗളറും ലോകകപ്പ് ജേതാവുമായ സഹീർ ഖാൻ. താരത്തിന്റെ ആക്ഷൻ ബാറ്റ്സ്മാനെതിരെ ബലഹീനതയെക്കാൾ ഗുണമാണ് ചെയ്യുന്നതെന്നും സഹീർ ഖാൻ പറഞ്ഞു.

കൂടുതൽ കാര്യങ്ങൾ പഠിക്കാനും അത് വഴി കൂടുതൽ മികവ് പുലർത്താനും ബുംറ കഴിയുന്നുണ്ടെന്നും ഫിറ്റ്നസ്സിലും ബൗളിങ്ങിൽ കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നതിലും ബുംറ വളരെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും സഹീർ ഖാൻ പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ടാണ് ബുംറ ക്രിക്കറ്റിൽ ഇത്രയും നേട്ടങ്ങൾ ഉണ്ടാക്കിയതെന്നും അതെല്ലാം ബുംറ ഫിറ്റ്നസ്സിലും ബൗളിങ്ങിൽ കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നതിലും ശ്രദ്ധ ചെലുത്തിയതുകൊണ്ടാണെന്നും സഹീർ ഖാൻ പറഞ്ഞു.

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് കുൽദീപ് യാദവിനെയും ചഹാലിനെയും ഒഴിവാക്കിയത് കാര്യമാക്കേണ്ടെന്ന് സഹീർ ഖാൻ പറഞ്ഞു. ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ഇനിയും സമയം ഉണ്ടെന്നും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ എങ്ങനെ ആ സമയത്ത് ഉരുത്തിരിഞ്ഞുവരുമെന്ന് കാത്തിരുന്ന് കാണാമെന്നും സഹീർ ഖാൻ പറഞ്ഞു

Advertisement