ലോകകപ്പിനുള്ള ടി20 സ്ക്വാഡ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു, സ്മിത്തുള്‍പ്പെടെ പ്രധാന താരങ്ങള്‍ തിരിച്ചെത്തുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഒമാനിലും യുഎഇയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്ക് മാറി ആരോൺ ഫിഞ്ചും സ്റ്റീവ് സ്മിത്തും എത്തുമ്പോള്‍ ബംഗ്ലാദേശ്, വിന്‍ഡീസ് പര്യടനങ്ങളിൽ നിന്ന് വിട്ട് നിന്നിരുന്ന താരങ്ങളും തിരികെ ടീമിലേക്ക് എത്തുന്നു.

അതേ സമയം അലെക്സ് കാറെയ്ക്ക് ടീമിൽ ഇടം ഇല്ല. പകരം അണ്‍ക്യാപ്ഡ് താരം ആയ ജോഷ് ഇംഗ്ലിസിനെയാണ് ടീമിലെടുത്തിരിക്കുന്നത്. മൂന്ന് റിസര്‍വ് താരങ്ങളെയും സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓസ്ട്രേലിയ : Aaron Finch (C), Pat Cummins (VC), Ashton Agar, Josh Hazlewood, Josh Inglis, Mitchell Marsh, Glenn Maxwell, Kane Richardson, Steve Smith, Mitchell Starc, Marcus Stoinis, Matthew Wade, David Warner, Adam Zampa, Mitchell Swepson

റിസര്‍വ് താരങ്ങള്‍: Dan Christian, Daniel Sams, Nathan Ellis