ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള 17 അംഗ സംഘത്തെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഡിസംബര്‍ 17ന് ആരംഭിയ്ക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി 17 അംഗ സംഘത്തെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. വില്‍ പുകോവസ്കി, കാമറൂണ്‍ ഗ്രീന്‍ എന്നീ യുവ താരങ്ങള്‍ക്ക് സ്ക്വാഡില്‍ ഇടം പിടിച്ചു.

ടെസ്റ്റ് അരങ്ങേറ്റത്തിന് സാധ്യതയുള്ള താരങ്ങളായി ഷോണ്‍ അബോട്ട്, മിച്ചല്‍ സ്വെപ്സണ്‍, മൈക്കല്‍ നേസര്‍ എന്നിവരെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈസ ക്യാപ്റ്റനായി പാറ്റ് കമ്മിന്‍സിനെയാണ് നിയമിച്ചിട്ടുള്ളത്.

ഓസ്ട്രേലിയന്‍ സ്ക്വാഡ്: Sean Abbott, Joe Burns, Pat Cummins, Cameron Green, Josh Hazlewood, Travis Head, Marnus Labuschagne, Nathan Lyon, Michael Neser, Tim Paine (c), James Pattinson, Will Pucovski, Steve Smith, Mitchell Starc, Mitchell Swepson, Matthew Wade, David Warner