വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20 ഓസ്ട്രേലിയ വിജയിച്ചു

Newsroom

Picsart 24 02 09 17 13 11 261
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയും വെസ്റ്റിൻഡീസും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ വിജയിച്ചു. ഓസ്ട്രേലിയ ഉയർത്തിയ 214 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 202 റൺസ് മാത്രമെ എടുക്കാനായുള്ളൂ. അവർക്ക് മികച്ച തുടക്കമാണ് ചെയ്സിൽ ലഭിച്ചത്. ആദ്യ വിക്കറ്റിൽ അവർ 8 ഓവറിൽ 89 റൺസ് നേടിയിരുന്നു. എന്നാൽ അതിനു ശേഷം തുടരെ വിക്കറ്റുകൾ വീണത് അവർക്ക് ക്ഷീണമായി.

ഓസ്ട്രേലിയ 24 02 09 17 13 36 982

വെസ്റ്റിൻഡീസ് ഓപ്പണർ ബ്രാണ്ടൺ കിംഗ് 37 പന്തിൽ നിന്ന് 53 റൺസും ചാർൽസ് 25 പന്തിൽ നിന്ന് 45 റൺസും എടുത്തു.അതിനു ശേഷം അവസാനം ഹോൾദർ മാത്രമാണ് വെസ്റ്റിൻഡീസിനായി നന്നായി ബാറ്റു ചെയ്തത്. ഹോൾദർ 15 പന്തിൽ നിന്ന് 34 റൺസ് എടുത്ത് പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്ക് ആയി ആദം സാംബ 3 വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 7 വിക്കറ്റിന് 213 റൺസ് എടുത്തിരുന്നു. 36 പന്തിൽ നിന്ന് 70 റൺസ് എടുത്ത വാർണർ ആണ് അവരുടെ ടോപ് സ്കോറർ ആയത്. ജോഷ് ഇംഗ്ലിസ് 39 റൺസും ടിം ഡേവിഡ് 37 റൺസും എടുത്തു.