അനായാസം ഓസ്ട്രേലിയ!!! പത്ത് വിക്കറ്റ് വിജയം

Sports Correspondent

Australiawomen
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ടി20 ലോകകപ്പിൽ അനായാസ വിജയവുമായി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 10 വിക്കറ്റ് വിജയം ആണ് ഓസ്ട്രേലിയ നേടിയത്. ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്ത് 112/8 എന്ന സ്കോര്‍ നേടിയപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ 15.5 ഓവറിൽ വിജയം കരസ്ഥമാക്കി.

ഹര്‍ഷിത മാധവി 34 റൺസുമായി ലങ്കയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ വിഷ്മി ഗുണരത്നേ 24 റൺസ് നേടി. ഓസ്ട്രേലിയയ്ക്കായി മെഗാന്‍ ഷൂട്ട് 4 വിക്കറ്റ് നേടിയപ്പോള്‍ ഗ്രേസ് ഹാരിസിന് 2 വിക്കറ്റ് ലഭിച്ചു.

ഓപ്പണര്‍മാരായ അലൈസ ഹീലിയും ബെത്ത് മൂണിയും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ഓസ്ട്രേലിയയുടെ വിജയം എളുപ്പത്തിലാക്കിയത്. ഹീലി 54 റൺസും മൂണി 56 റൺസും നേടി പുറത്താകാതെ നിന്നു.