Cricket

6 വിക്കറ്റ് നഷ്ടം, 199 റൺസ്, ഡൽഹിയിൽ ഓസ്ട്രേലിയ പൊരുതുന്നു

ഡൽഹി ടെസ്റ്റിന്റെ ഒന്നാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 199/6 എന്ന നിലയിൽ. 36 റൺസുമായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും 23 റൺസ് നേടി പാറ്റ് കമ്മിന്‍സും ഏഴാം വിക്കറ്റിൽ 31 റൺസ് നേടിയാണ് ഓസ്ട്രേലിയന്‍ ചെറുത്തുനില്പ് സാധ്യമാക്കിയത്.

നേരത്തെ 81 റൺസ് നേടിയ ഉസ്മാന്‍ ഖവാജ മാത്രമാണ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്കായി ടോപ് ഓര്‍ഡറിൽ തിളങ്ങിയത്. ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നും ഷമി രണ്ടും വിക്കറ്റ് നേടി.