ഓസ്ട്രേലിയയ്ക്ക് വാര്‍ണറെ നഷ്ടം

Sports Correspondent

Indiasiraj
Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 296 റൺസിന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടം. മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ 23/1 എന്ന നിലയിലാണ്. ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. സിറാജിനായിരുന്നു വിക്കറ്റ്.

13 റൺസുമായി ഉസ്മാന്‍ ഖവാജയും 8 റൺസുമായി മാര്‍നസ് ലാബൂഷാനെയും ക്രീസിലുള്ളപ്പോള്‍ 196 റൺസ് ലീഡാണ് ഓസ്ട്രേലിയയ്ക്കുള്ളത്.