രണ്ടാം ടി20യിലും ഓസ്ട്രേലിയയ്ക്ക് വിജയം

ബംഗ്ലാദേശിനെതിരെയുള്ള ടി20 മത്സരത്തിൽ ഓസട്രേലിയയ്ക്ക് വിജയം. ആദ്യ മത്സരത്തിൽ വിജയിച്ച ഓസ്ട്രേലിയ രണ്ടാം മത്സരത്തിലും വിജയം കുറിച്ചു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 196/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശിന് 189 റൺസ് മാത്രമേ നേടാനായുള്ളു. ഇതോടെ 7 റൺസ് വിജയം നേടി ഓസ്ട്രേലിയ ടി20 പരമ്പര സ്വന്തമാക്കി.
ഓസ്ട്രേലിയയ്ക്ക് വേണ്ടി 52 പന്തിൽ 89 റൺസ് നേടി പുറത്താകാതെ നിന്ന മാറ്റ് റെന്‍ഷാ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ടിം ഡേവിഡ് 45 റൺസ് നേടി. മിച്ചൽ മാര്‍ഷ് 20 റൺസ് നേടി പുറത്തായി. ബംഗ്ലാദേശ് ബൗളിംഗിൽ രണ്ട് വിക്കറ്റ് നേടിയ നസും അഹമ്മദ് ആണ് മികവ് പുലര്‍ത്തിയത്.
42 റൺസ് നേടിയ സൈഫ് ഹസന്‍ ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ പര്‍വേസ് ഹൊസൈന്‍ എമോൺ 36 റൺസും തന്‍സിദ് ഹസന്‍ തമീം 30 റൺസ് നേടി. തൗഹിദ് ഹൃദോയ് 35 റൺസുമായി അവസാന പന്തിൽ പുറത്തായി.
തൗഹിദ് ഹൃദോയ് അവസാന ഓവറിലെ ലക്ഷ്യം 23 റൺസാക്കി മാറ്റിയെങ്കിലും 15 റൺസ് മാത്രമേ ബംഗ്ലാദേശിന് നേടാനായുള്ളു. ഓസ്ട്രേലിയയ്ക്കായി ആരോൺ ഹാര്‍ഡി 2 വിക്കറ്റ് നേടി.