279 റൺസിന്റെ വിജയം, ഓസ്ട്രേലിയ പരമ്പര തൂത്തുവാരി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയ ന്യൂസിലൻഡ് പരമ്പരയിലെ അവസാന ടെസ്റ്റും ഓസ്ട്രേലിയ വിജയിച്ചു. ഒരു ദിവസം ശേഷിക്കെ 279 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. നാലാം ദിനം ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡ് തകരുന്ന കാഴ്ചയാണ് കണ്ടത്. 136 റൺസ് എടുക്കാനെ ന്യൂസിലൻഡിനായുള്ളൂ. ന്യൂസിലൻഡിന്റെ താരം മാറ്റ് ഹെൻറി പരിക്ക് കാരണം ബാറ്റ് ചെയ്തില്ല. ഇതോടെ ഒമ്പതു വിക്കറ്റുകൾ പോയതോടെ ഓസ്ട്രേലിയയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

5 വിക്കറ്റ് നേടിയ ലിയോൺ ആണ് രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡിനെ തകർത്തത്. ആദ്യ ഇന്നിങ്സിലും ലിയോൺ 5 വിക്കറ്റുകൾ നേടിയിരുന്നു. ഇന്ന് സ്റ്റാർക്ക് മൂന്ന് വിക്കറ്റും കുമ്മിൻസ് ഒരു വിക്കറ്റും നേടി. ന്യൂസിലൻഡ് നിരയിൽ 52 റൺസ് എടുത്ത ഗ്രാൻഡ്ഹുമെ മാത്രമാണ് പിടിച്ചു നിന്നത്.
നേരത്തെ 2 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് എന്ന നിലയിൽ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി വാർണർ പുറത്താകാതെ 111 റൺസ് എടുത്തിരുന്നു. ലബുഷാനെ 59 റൺസ് എടുത്ത് വാർണറിന് മികച്ച പിന്തുണയും നൽകി.

ഈ വിജയത്തോടെ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര 3-0ന് സ്വന്തമാക്കി. ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ലബുഷാനെ മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും സ്വന്തമാക്കി.