ദസുന്‍ ഷനകയുടെ മൈന്‍ഡ് ഗെയിമിൽ വീഴില്ല – മെഹ്ദി ഹസന്‍

അഫ്ഗാനിസ്ഥാനെക്കാള്‍ എളുപ്പമുള്ള എതിരാളികള്‍ ബംഗ്ലാദേശ് ആണെന്ന ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയുടെ പ്രതികരണത്തിന് മറുപടിയുമായി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മെഹ്‍ദി ഹസന്‍. ഷനകയുടെ മൈന്‍ഡ് ഗെയിമിൽ ബംഗ്ലാദേശ് വീഴില്ലെന്നും താന്‍ ഈ ടീം മോശമാണെന്നും ഈ ടീം നല്ലതാണെന്നും പ്രതികരിക്കുവാനില്ലെന്നും ഹസന്‍ പറഞ്ഞു.

ഒരു മികച്ച ടീം മോശം കളിയാണ് കളിക്കുന്നതെങ്കിൽ അന്ന് തോൽക്കും. സെപ്റ്റംബര്‍ 1ന് ആണ് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടുക. ബംഗ്ലാദേശ് നിരയിൽ മുസ്തഫിസുര്‍ റഹ്മാനും ഷാക്കിബ് അൽ ഹസനും കഴിഞ്ഞാൽ പിന്നെ ലോകോത്തര ബൗളര്‍മാര്‍ ഇല്ലെന്നും എന്നാൽ അഫ്ഗാനിസ്ഥാന്‍ അത്തരത്തിൽ അല്ലെന്നുമാണ് ഷനക പോസ്റ്റ് മാച്ച് പ്രസ് കോൺഫറന്‍സിൽ പറഞ്ഞത്.

ഓഗസ്റ്റ് 30ന് തങ്ങള്‍ നേരിടാന്‍ പോകുന്ന അഫ്ഗാനിസ്ഥാനെക്കുറിച്ചാണ് ഇപ്പോള്‍ ടീം ചിന്തിക്കുന്നതെന്നും അല്ലാതെ സെപ്റ്റംബര്‍ 1ന് നടക്കുന്ന മത്സരത്തിനെക്കുറിച്ചല്ലെന്നും മെഹ്ദി ഹസന്‍ വ്യക്തമാക്കി.