യു എ ഇയിൽ ഗോൾ മഴയുമായി കേരള ബ്ലാസ്റ്റേഴ്സ്, അൽ ജസീറ അൽ ഹമ്ര ക്ലബിനെ തകർത്തു!! | Exclusive

Picsart 22 08 28 22 16 11 619

യു എ ഇയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ വലിയ വിജയം

പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വിജയം. യു എ ഇയിൽ ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.

ഇന്ന് സൗഹൃദ മത്സരത്തിൽ യു എ ഇ ക്ലബായ അൽ ജസീറ അൽ ഹമ്രയെ നേരിട്ട ബ്ലാസ്റ്റേഴ്സ് മികച്ച വിജയം തന്നെ നേടി. ഇന്ന് മത്സരത്തിൽ രാഹുൽ കെ പിയുടെ ഗോളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് സൗരവിലൂടെ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ. ഒരു മനോഹരമായ വോളിയിലൂടെ ആയിരുന്നു സൗരവിന്റെ ഗോൾ.

കേരള ബ്ലാസ്റ്റേഴ്സ്

ഇതിനു ശേഷം ഒരു ഡയറക്ട് ഫ്രീകിക്കിലൂടെ ഹോം ക്ലബ് ഒരു ഗോൾ മടക്കി. ആദ്യ പകുതി ബ്ലാസ്റ്റേഴ്സ് 2-1ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ഒരു റീബൗണ്ട് ലക്ഷ്യത്തിൽ എത്തിച്ച് സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോൾ ലീഡ് പുനസ്താപിച്ചു. ഇതിനു ശേഷം ദിമിത്രോസിന്റെ ഫിനിഷ് ബ്ലാസ്റ്റേഴ്സിന്റെ നാലാം ഗോളായി മാറി. ജിയോനിയുടെ പാസിൽ നിന്നായിരുന്നു ദിമിത്രോസിന്റെ ഫിനിഷ്. പിറകെ ജെസ്സലും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. സ്കോർ 5-1 .ഈ ഗോൾ ബ്ലാസ്റ്റേഴ്സിന്റെ വിജയം പൂർത്തിയാക്കി.

ഫിഫ ബാൻ കാരണം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ പ്ലാനുകൾ താറുമാറായിരുന്നു. ബാൻ പിൻവലിച്ചതിനു പിന്നാലെയാണ് ഈ സൗഹൃദ മത്സരം ബ്ലാസ്റ്റേഴ്സ് ഒരുക്കിയത്.