ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, ഇനി എല്ലാം ബൗളര്‍മാരുടെ കൈയ്യില്‍

U19 ഏഷ്യ കപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ഓവറില്‍ തുടങ്ങിയ വിക്കറ്റ് വീഴ്ച ആതിഥേയരായ ബംഗ്ലാദേശിനെതിരെ ഇന്ത്യയെ പ്രതിരോധത്തിലാക്കുകയാണുണ്ടായത്. ഒരു ഘട്ടത്തില്‍ 77/5 എന്ന നിലയിലേക്ക് വീണ ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സ് 172 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ 59 റണ്‍സ് നേടിയ  ബഡോണി-സമീര്‍ ചൗധരി കൂട്ടുകെട്ടാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. 49.3 ഓവറില്‍ ഇന്ത്യ ഓള്‍ഔട്ട് ആവുകയായിരുന്നു.

ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് നേടിയ മൃത്യുഞ്ജയ് ചൗധരി, റിഷാദ് ഹൊസൈന്‍, തൗഹിദ് ഹൃദയ് എന്നിവര്‍ക്കൊപ്പം ഷോരിഫുള്‍ ഇസ്ലാമും മൂന്ന് വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

ഫൈനലില്‍ പ്രവേശിക്കുവാന്‍ ബംഗ്ലാദേശിനു 173 റണ്‍സാണ് നേടേണ്ടത്. നേപ്പാളിനും യുഎഇയ്ക്കുമെതിരെ കൂറ്റന്‍ സ്കോര്‍ നേടിയ ഇന്ത്യന്‍ ബാറ്റിംഗ് ടൂര്‍ണ്ണമെന്റില്‍ അഫ്ഗാനിസ്ഥാനെതിരെ പരാജയപ്പെട്ടിരുന്നുവെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.

Previous articleമെസ്സി എക്കാലത്തെയും മികച്ച താരമെന്ന് കൂട്ടീഞ്ഞോ
Next articleമെസ്സി അർജന്റീന ടീമിൽ തിരിച്ചെത്തുമെന്ന് ബാഴ്‌സലോണ പരിശീലകൻ