മെസ്സി അർജന്റീന ടീമിൽ തിരിച്ചെത്തുമെന്ന് ബാഴ്‌സലോണ പരിശീലകൻ

ബാഴ്‌സലോണ താരം മെസ്സി ഉടൻ തന്നെ അർജന്റീന ദേശീയ ടീമിൽ തിരിച്ചെത്തുമെന്ന് ബാഴ്‌സലോണ പരിശീലകൻ ഏർനെസ്റ്റോ വാൽവേർദേ. റഷ്യയിൽ നടന്ന ലോകകപ്പിൽ പ്രീ ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസിനെതിരെ അർജന്റീന തോറ്റതിന് ശേഷം മെസ്സി ഇതുവരെ അർജന്റീന ജേഴ്സിയിൽ കളിച്ചിട്ടില്ല.

“മെസ്സി അർജന്റീനക്ക് വേണ്ടി കളിച്ചില്ലെങ്കിൽ ബാഴ്‌സലോണക്ക് കളിയ്ക്കാൻ മെസ്സിക്ക് കൂടുതൽ വിശ്രമം ലഭിക്കും, പക്ഷെ മെസ്സിക്ക് അർജന്റീന ദേശീയ ടീമിൽ കളിക്കണമെന്നാണ് ആഗ്രഹം. മെസ്സി കളിക്കുകയും ചെയ്യും. മെസ്സി ദേശീയ ടീമിന് കളിക്കുമ്പോൾ സന്തോഷവാനാണ്. അതാണ് ബാഴ്‌സലോണക്ക് വേണ്ടതും” വാൽവേർദേ പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന അർജന്റീനയുടെ സൗഹൃദ മത്സരത്തിലും മെസ്സി പങ്കെടുത്തിരുന്നില്ല. ഈ മാസം ബ്രസീലിനെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലും മെസ്സി ഇടം പിടിച്ചിട്ടില്ല.

Previous articleബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, ഇനി എല്ലാം ബൗളര്‍മാരുടെ കൈയ്യില്‍
Next articleഅരങ്ങേറ്റത്തില്‍ ശതകവുമായി പൃഥ്വി ഷാ, അതും നൂറ് പന്തില്‍ താഴെ, നേട്ടം കൊയ്യുന്ന മൂന്നാമത്തെ താരം