വിജയം തുടരുന്നു, ഇന്ത്യ ഏഷ്യ കപ്പ് സെമി ഫൈനലിൽ

ഏഷ്യാകപ്പിൽ മൂന്നാം മത്സരത്തിലും വിജയിച്ച ഇന്ത്യൻ വനിതകൾ സെമിഫൈനൽ ഉറപ്പിച്ചു. ഇന്ന് നേപ്പാളിനെ നേരിട്ട് ഇന്ത്യ 83 റൺസിന്റെ വിജയമാണ് നേടിയത്. ഇന്ത്യ വിജയിച്ചതോടെ ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പിൽ നിന്ന് സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ന് സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങി ഇന്ത്യ ആദ്യ ഇരുപത് ഓവറിൽ 178-3 റൺസ് ആയിരുന്നു എടുത്തിരുന്നത്.

ഇന്ത്യക്കായി ഷെഫാലി വർമ്മ 81 റൺസുമായി ടോപ് സ്കോഡറായി. 48 പന്തിൽ നിന്നാണ് ഷെഫാലി 81 റൺസ് എടുത്തത്. ഹേമലത 47 റൺസ് എടുത്ത് മികച്ച സംഭാവന നൽകി. മലയാളി തരം സജന 10 റൺസും ജമീമ റോഡ്രിഗസ് 28 റൺസും എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ നേപ്പാൾ 20 ഓവറും ബാറ്റ് ചെയ്തെങ്കിലും അവർക്ക് 98 റൺസ് മാത്രമേ എടുക്കാൻ ആയുള്ളൂ.

ഇന്ത്യക്കായി ദീപ്തി ശർമ 3ഉം അരുന്ധതി, രാധാ എന്നിവർ രണ്ട് ടിക്കറ്റ് വീതവും നേടി. നാളെ ഗ്രൂപ്പ് ബി സെമിഫൈനലിസ്റ്റുകളും തീരുമാനമാകും.

ഏഷ്യ കപ്പ്; മലേഷ്യക്ക് എതിരെ ശ്രീലങ്കയ്ക്ക് വൻ വിജയം

എഷ്യാ കപ്പിൽ ശ്രീലങ്ക വനിതകൾക്ക് തുടർച്ചയായ രണ്ടാം വിജയം. മലേഷ്യക്ക് എതിരെ 144 റൺസിന്റെ വിജയമാണ് ശ്രീലങ്ക ഇന്ന് നേടിയത്‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറിൽ 184 റൺസ് എടുത്തു. സെഞ്ച്വറി നേടിയ ചമാരി അട്ടപട്ടുവിന്റെ പ്രകടനമാണ് ശ്രീലങ്കയ്ക്ക് വലിയ സ്കോർ നൽകിയത്. 69 പന്തിൽ നിന്ന് 119 റൺസ് ചമാരി അട്ടപട്ടു നേടി.

7 സിക്സും 14 ഫോറും ചമാരിയുടെ ഇന്നത്തെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. ഏഷ്യാ കപ്പ് ടി20യിൽ ഒരു ശ്രീലങ്കൻ താരത്തിന്റെ ഏറ്റവും വലിയ സ്കോറാണ് ചമാരി ഇന്ന് നേടിയത്. ശ്രീലങ്കയ്ക്ക് ആയി അനുഷ്ക സഞ്ജീവിനി 31 റൺസും എടുത്തു.

മറുപടി ബാറ്റിങിന് ഇറങ്ങിയ മലേഷ്യക്ക് വെറും 40 റൺസ് മാത്രമേ എടുക്കാൻ ആയുള്ളൂ. 10 റൺ എടുത്ത എൽസ ഹണ്ടർ മാത്രമാണ് മലേഷ്യൻ ടീമിൽ നിന്ന് രണ്ടക്കം കടന്നത്. ശ്രീലങ്കയ്ക്ക് ആയി ശാശിനി മൂന്ന് വിക്കറ്റും കവിന്ദിയും കവിശയും രണ്ട് വിക്കറ്റ് വീതം നേടി.

ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീം ശ്രീലങ്കയിൽ എത്തി

വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന വനിതാ ഏഷ്യാ കപ്പിന് മുന്നോടിയായി ടീം ഇന്ത്യ ബുധനാഴ്ച ശ്രീലങ്കയിലെത്തി. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ വെള്ളിയാഴ്ച ദാംബുള്ളയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ നേരിടും. മലയാളി താരങ്ങളായ സജന സജീവൻ, ആശ ശോഭന എന്നിവർ ഇന്ത്യൻ ടീമിൽ ഉണ്ട്.

15 മത്സരങ്ങളുള്ള ടൂർണമെൻ്റിൽ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, മലേഷ്യ, യുഎഇ, തായ്‌ലൻഡ്, നേപ്പാൾ എന്നിവരാണ് പങ്കെടുക്കുന്നത്. പാക്കിസ്ഥാനും ഇന്ത്യയും നേപ്പാൾ, യുഎഇ എന്നിവയർ ഗ്രൂപ്പ് എയിലും, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലൻഡ്, മലേഷ്യ എന്നിവർ ഗ്രൂപ്പ് ബിയിലുമാണ് ഉള്ളത്. ഓരോ ഗ്രൂപ്പിലെയും മുന്നിൽ ഫിനിഷ് ചെയ്യുന്ന രണ്ട് ടീമുകൾ സെമിഫൈനലിൽ എത്തും. ജൂലൈ 28ന് ദാംബുള്ളയിലാണ് ഫൈനൽ.

India’s Women’s Asia Cup squad: India: Harmanpreet Kaur (c), Smriti Mandhana (vc), Shafali Verma, Deepti Sharma, Jemimah Rodrigues, Richa Ghosh (wk), Uma Chetry (wk), Pooja Vastrakar, Arundhati Reddy, Renuka Singh Thakur, Dayalan Hemalatha, Asha Sobhana, Radha Yadav, Shreyanka Patil, Sajana Sajeevan. Traveling reserves: Shweta Sehrawat, Saika Ishaque, Tanuja Kanwer, Meghna Singh.

“ഷനകയെയും ധനഞ്ചയെയും പുറത്താക്കിയ സിറാജിന്റെ പന്തുകൾ ആരെയും തകർക്കുമായിരുന്നു” – ഗവാസ്കർ

ഏഷ്യാ കപ്പ് ഫൈനലിലെ മുഹമ്മദ് സിറാജിന്റെ പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ ബാറ്റർ സുനിൽ ഗവാസ്‌കർ. സിറാജിന്റെ ബൗളിംഗ് ടോപ് ക്ലാസ് ആയിരുന്നു എന്ന് ഗവാസ്കർ പറഞ്ഞു. “സിറാജിന് ആറ് വിക്കറ്റ് ലഭിച്ചു. മറുവശത്ത് നിന്ന് ബുംറ സമ്മർദ്ദം ചെലുത്തി. സിറാജ് തികച്ചും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്, പന്ത് ഇരുവശത്തേക്കും ചലിപ്പിച്ചു. വളരെ സമർത്ഥമായി പന്ത് സ്വിങ് ചെയ്യിപ്പിച്ചു.” ഗവാസ്കർ പറഞ്ഞു.

“ധനഞ്ജയയ്ക്കും ദസുൻ ഷനകയ്ക്കും എതിരെ അദ്ദേഹം എറിഞ്ഞ പന്തുകൾ അതി ഗംഭീരമായിരുന്നു, ഏറ്റവും മികച്ച ബാറ്റർമാരെ വരെ ആ പന്തുകൾ തകർക്കുമായിരുന്നു” ഗവാസ്‌കർ പറഞ്ഞു. ആദ്യ പന്ത് മുതൽ സിറാജിൽ ഇന്ന് ആത്മവിശ്വാസം കാണാമായിരുന്നു എന്നും ഗവാസ്കർ പറഞ്ഞു.

സിറാജ് 7-1-21-6 എന്ന മികച്ച കണക്കുകളുമായാണ് ഇന്നത്തെ സ്പെൽ അവസാനിപ്പിച്ചത്. ഫൈനലിലെ മികച്ച താരമായും സിറാജ് തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നത്തെ നിരാശയ്ക്ക് ക്ഷമ ചോദിക്കുന്നു, ആരാധകരോട് ദസുന്‍ ഷനക

ഏഷ്യ കപ്പ് 2023 ഫൈനലിലെ കനത്ത പരാജയത്തിന് ആരാധകരോട് ക്ഷമ ചോദിച്ച് ദസുന്‍ ഷനക. ശ്രീലങ്കയ്ക്ക് മികച്ച പിന്തുണയാണ് ടൂര്‍ണ്ണമെന്റിലുടനീളം ഇവര്‍ നൽകിയതെന്നും ടൂര്‍ണ്ണമെന്റിൽ മികച്ച ടീമുകളെ പരാജയപ്പെടുത്തിയാണ് ടീം ഫൈനലിലേക്ക് എത്തിയതെന്നും ദസുന്‍ ഷനക സൂചിപ്പിച്ചു.

സദീര സമരവിക്രമ, കുശൽ മെന്‍ഡിസ്, ചരിത് അസലങ്ക എന്നിവര്‍ ഇന്ത്യയിലെ സാഹചര്യങ്ങളില്‍ വളരെ അധികം റൺസ് കണ്ടെത്തുമെന്നും അത് ലോകകപ്പിൽ ടീമിന് തുണയാകുമെന്നും ലങ്കന്‍ നായകന്‍ വ്യക്തമാക്കി. പിച്ച് ബാറ്റിംഗ് അനുകൂലമായിരിക്കുമെന്നാണ് താന്‍ കരുതിയതെന്നും എന്നാൽ ഓവര്‍കാസ്റ്റ് സാഹചര്യങ്ങള്‍ തിരിച്ചടിയായി എന്നും ഷനക വ്യക്തമാക്കി.

തുടക്കം ഇന്ത്യൻ ഫയർ!! സിറാജിന് ഒരു ഓവറിൽ 4 വിക്കറ്റ്

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്ക് ഗംഭീര തുടക്കം. ഇന്ന് ടോസ് കിട്ടിയ ശ്രീലങ്ക ആദ്യം ബാറ്റു ചെയ്യാൻ ആയിരുന്നു തിരഞ്ഞെടുത്തത്. അവർ ഇന്ത്യൻ പേസർമാരായ സിറാജിനും ബുമ്രക്കും മുന്നിൽ അവരുടെ മുട്ടിടിച്ഛു. 6 ഓവർ കഴിയുമ്പോൾ ശ്രീലങ്കയുടെ 5 വിക്കറ്റുകൾ വീണു. 13-6 എന്ന നിലയിലാണ് അവർ ഉള്ളത്. ഒരു ഓവറിൽ നാലു വിക്കറ്റ് എടുത്ത് സിറാജ് ആണ് ശ്രീലങ്കൻ ബാറ്റിംഗിന്റെ നടുവൊടിച്ചത്.

ബുമ്ര ആദ്യം കുശാൽ പെരേരയെ ഡക്കിൽ പുറത്താക്കി. അതിൽ തന്നെ ശ്രീലങ്ക വിറച്ചു. പിന്നെ സിറാജിന്റെ ഊഴമായിരുന്നു. സിറാജ് എറിഞ്ഞ നാലാം ഓവറിൽ വീണത് നാലു വിക്കറ്റ്. ആദ്യ പന്തിൽ വീണത് നിസ്സങ്ക, മൂന്നാം പന്തിൽ സമരവിക്രമ എൽ ബി ഡബ്ല്യു, നാലാം പന്തിൽ അസലങ്ക ഇഷാൻ കിഷന് ക്യാച്ച് നൽകി. ആറാം പന്തിൽ ധനഞ്ചയ ഡിസില്വയും വീണു. സ്പന തുടക്കം.

അടുത്ത സിറാജിന്റെ ഓവറിൽ ഷനകയുടെ കുറ്റിയും തെറിച്ചു. 3 ഓവറിൽ 5 റൺസ് മാത്രം വഴങ്ങിയാണ് സിറാജ് 5 വിക്കറ്റ് വീഴ്ത്തിയത്.

ഏഷ്യ കപ്പ് കിരീട മോഹവുമായി ഇന്ത്യയും ശ്രീലങ്കയും!!! ഫൈനലില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ലങ്ക

ഏഷ്യ കപ്പ് 2023ന്റെ ഫൈനലില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ഇന്ന് ടോസ് നേടി ശ്രീലങ്കന്‍ ക്യാപ്റ്റന്‍ രോഹിത് ദസുന്‍ ഷനക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയെയും പാക്കിസ്ഥാനെയും സൂപ്പര‍് 4ൽ പരാജയപ്പെടുത്തിയ ഇന്ത്യയ്ക്ക് എന്നാൽ ബംഗ്ലാദേശിനോട് തോൽവിയായിരുന്നു ഫലം.

കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഇന്ത്യന്‍ മുന്‍ നിര താരങ്ങളെല്ലാം ഫൈനലിന് തിരിച്ചെത്തുന്നു എന്നത് കരുത്തായി മാറുമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ നിരയിൽ അക്സര്‍ പട്ടേൽ പരിക്കേറ്റ് പുറത്ത് പോകുമ്പോള്‍ പകരം വാഷിംഗ്ടൺ സുന്ദര്‍ തിരികെ എത്തുന്നു. ശ്രീലങ്കന്‍ നിരയിൽ ഒരു മാറ്റമാണുള്ളത്. മഹീഷ തീക്ഷണയ്ക്ക് പകരം ദുഷന്‍ ഹേമന്ത ടീമിലേക്ക് എത്തുന്നു.

ശ്രീലങ്ക: Pathum Nissanka, Kusal Perera, Kusal Mendis(w), Sadeera Samarawickrama, Charith Asalanka, Dhananjaya de Silva, Dasun Shanaka(c), Dunith Wellalage, Dushan Hemantha, Pramod Madushan, Matheesha Pathirana

ഇന്ത്യ: Rohit Sharma(c), Shubman Gill, Virat Kohli, KL Rahul(w), Ishan Kishan, Hardik Pandya, Ravindra Jadeja, Washington Sundar, Jasprit Bumrah, Kuldeep Yadav, Mohammed Siraj

ഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്താൽ കളി ഏകപക്ഷീയമായി ജയിക്കും എന്ന് ആകാശ് ചോപ്ര

ഇന്ന് നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യണം എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ഇന്ത്യ ആദ്യം ബാറ്റ് ചെയ്താൽ, അവർ ഈ മത്സരം ഏകപക്ഷീയമായി ജയിക്കും എന്ന് എനിക്ക് തോന്നുന്നു. തുടക്കത്തിൽ ഇന്ത്യ എന്ത് റൺസ് നേടിയാലും, ശ്രീലങ്കയെ അത്ര സ്കോർ ചെയ്യാൻ ഇന്ത്യ അനുവദിക്കില്ല. ഇന്ത്യൻ ബൗളർമാരിൽ എനിക്ക് വിശ്വാസമുണ്ട്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ ബാറ്റർമാരിലും എനിക്ക് ആത്മവിശ്വാസമുണ്ട്,” ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“രോഹിത് ശർമ്മയ്ക്ക് ശ്രീലങ്കയെ ഒരുപാട് ഇഷ്ടമാണ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്താൽ രോഹിത് ശർമ്മ ഏറെ റൺസ് നേടും. അദ്ദേഹത്തോടൊപ്പം ശുഭ്മാൻ ഗില്ലും ഉണ്ടാകും. കഴിഞ്ഞ മത്സരത്തിൽ ശുഭ്മാൻ ഗിൽ സ്പിൻ കളിച്ച രീതി വെച്ച് അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് പറയാം. ദുനിത് വെല്ലലഗെ ഒരു തവണ ഇന്ത്യയെ വിഷമിപ്പിച്ചു, അത് ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിയില്ല, ”ചോപ്ര പറയുന്നു.

“ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്താൽ കളി മാറും. അപ്പോൾ കസുൻ രജിത, മതീശ പതിരണ, ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, ദുനിത് വെല്ലലഗെ – ഇവരെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കും. ടോസ് നേടി ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ, കളി ആവേശകരമായിരിക്കും.” ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

കുൽദീപ് കളി മാറ്റാൻ കഴിവുള്ള താരമായി മാറി – ഗവാസ്കർ

ഏഷ്യാ കപ്പിൽ ഇന്ത്യക്ക് വേണ്ടി തിളങ്ങിയ കുൽദീപ് യാദവിനെ പ്രശംസിച്ച് സുനിൽ ഗവാസ്‌കർ. “തനിക്ക്
മത്സരത്തിന്റെ ഗതി മാറ്റാൻ കഴിയുമെന്ന് കുൽദീപ് തെളിയിച്ചു. റിസ്റ്റ് സ്പിൻ, അതുകൊണ്ട് നിങ്ങൾക്ക് വിക്കറ്റുകൾ നേടാനാകും. പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡോട്ട് ബോളുകളാണ് വിക്കറ്റുകൾ.” ഗവാസ്കർ പറഞ്ഞു‌

കുൽദീപ് ഇപ്പോൾ ഫ്ലാറ്റ് ആയാണ് ബൗൾ ചെയ്യുന്നത്, അത്ര സ്പേശ് അദ്ദേഹം ബാറ്റർക്ക് നൽകുന്നില്ല, പന്ത് സ്പിൻ ചെയ്യുന്നത് കൊണ്ട് അവനെ കളിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു, ”ഗവാസ്‌കർ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യക്കായി ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ് കുൽദീപ്. നാല് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

മഹേഷ് തീക്ഷണ ഇന്ത്യക്ക് എതിരായ ഫൈനലിൽ കളിക്കില്ല

ശ്രീലങ്കൻ സ്പിന്നർ മഹേഷ് തീക്ഷണ ഞായറാഴ്ച നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിൽ കളിക്കില്ല. പരിക്കിനെ തുടർന്ന് താരത്തിന് ഫൈനൽ നഷ്ടമാകും എന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇന്ന് അറിയിച്ചു. 27 കാരനായ ഓഫ് സ്പിന്നർ സഹൻ അരാച്ചിഗെയെ ശ്രീലങ്ക പകരം ടീമിലേക്ക് ചേർത്തു.

സൂപ്പദ് 4ൽ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ ഫീൽഡിങ്ങിനിടെ ആണ് തീക്ഷണയുടെ വലതു കൈത്തണ്ടയിൽ പരിക്കേറ്റത്. ലോകകപ്പിനു മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാനായി തീക്ഷണ ഹൈ-പെർഫോമൻസ് സെന്ററിലേക്ക് മടങ്ങും എന്നും ശ്രീലങ്ക അറിയിച്ചു. ഈ ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കുവേണ്ടി 5 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റ് വീഴ്ത്താൻ തീക്ഷണക്ക് ആയിരുന്നു‌.

“ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടാൻ ശ്രീലങ്ക തയ്യാർ” – ഷനക

നാളെ നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടാൻ തന്റെ ടീം തയ്യാറാണെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനക. ശ്രീലങ്ക തുടർച്ചയായ രണ്ടാം ഏഷ്യാ കപ്പ് ഫൈനൽ കളിക്കുന്നതിന്റെ ആവേശത്തിലാണെന്നും ഷനക പറഞ്ഞു. മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷനക.

“തീർച്ചയായും ഞങ്ങൾ തയ്യാറാണ്,” ഫൈനലിന് മുന്നോടിയായി ഒരു പ്രീ-മാച്ച് പത്രസമ്മേളനത്തിൽ ആത്മവിശ്വാസത്തോടെ ഷനക പറഞ്ഞു. “കളി പിച്ചിനെ ആശ്രയിച്ചിരിക്കുന്നു. ടൂർണമെന്റിൽ പിച്ചുകൾ വലിയ പങ്ക് വഹിക്കുന്നു, അതിനാൽ ഞങ്ങൾ അതിനനുസരിച്ച് ടീം തിരഞ്ഞെടുക്കണം. ഇന്ത്യയ്‌ക്കെതിരെ ബൗളിംഗ് ചെയ്യുമ്പോൾ, ഞങ്ങൾക്ക് തുടക്കത്തിൽ തന്നെ കൂടുതൽ വിക്കറ്റുകൾ നേടേണ്ടതുണ്ട്, അത് ഞങ്ങൾക്ക് കളി തുറന്നു തരും” ഷാനക പറഞ്ഞു.

“ഞങ്ങൾ ഈ ടൂർണമെന്റിൽ അണ്ടർഡോഗ് ആയിരുന്നു, വലിയ ടൂർണമെന്റുകളിൽ ഞങ്ങൾ നല്ല പ്രകടനം നടത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ടീമിലെ ചെറുപ്പക്കാർ സ്വയം തെളിയിക്കാൻ ശ്രമിക്കുകയാണ്,” ഷനക തന്റെ ടീമിനെക്കുറിച്ച് പറഞ്ഞു.

അക്സർ പട്ടേൽ ഫൈനലിൽ കളിക്കുന്നത് സംശയം, വാഷിങ്ടൻ സുന്ദർ ശ്രീലങ്കയിലേക്ക്

ഏഷ്യാ കപ്പ് ഫൈനലിൽ അക്സർ പട്ടേൽ കളിക്കാൻ സാധ്യതയില്ല. ഇന്നലെ ബംഗ്ലാദേശിനെതിരെ പരിക്കേറ്റതാണ് അക്സർ പട്ടേലിന് തിരിച്ചടി ആയിരിക്കുന്നത്. ഇതിനാൽ കരുതൽ നടപടിയായി ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ആയി ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ശ്രീലങ്കയിലേക്ക് പറന്നു.

അവസാന ഓവറുകളിൽ ഒരു സ്റ്റമ്പിംഗിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അക്സറിന്റെ വിരലിന് പരിക്കേറ്റിരുന്നു. പിന്നാലെ ഒരു ത്രോയിൽ നിന്ന് കൈക്കും പരിക്കേറ്റു. ഇന്നലെ അക്‌സർ 34 പന്തുകൾ കളിച്ച് 42 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

അക്‌സർ പുറത്താവുക ആണെങ്കിൽ വാഷിങ്ടൺ സുന്ദറോ ശർദ്ധുൽ താക്കുറോ ഫൈനലിൽ ആദ്യ ഇലവനിൽ എത്തും.

Exit mobile version