Picsart 24 07 22 19 23 02 027

ഏഷ്യ കപ്പ്; മലേഷ്യക്ക് എതിരെ ശ്രീലങ്കയ്ക്ക് വൻ വിജയം

എഷ്യാ കപ്പിൽ ശ്രീലങ്ക വനിതകൾക്ക് തുടർച്ചയായ രണ്ടാം വിജയം. മലേഷ്യക്ക് എതിരെ 144 റൺസിന്റെ വിജയമാണ് ശ്രീലങ്ക ഇന്ന് നേടിയത്‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറിൽ 184 റൺസ് എടുത്തു. സെഞ്ച്വറി നേടിയ ചമാരി അട്ടപട്ടുവിന്റെ പ്രകടനമാണ് ശ്രീലങ്കയ്ക്ക് വലിയ സ്കോർ നൽകിയത്. 69 പന്തിൽ നിന്ന് 119 റൺസ് ചമാരി അട്ടപട്ടു നേടി.

7 സിക്സും 14 ഫോറും ചമാരിയുടെ ഇന്നത്തെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. ഏഷ്യാ കപ്പ് ടി20യിൽ ഒരു ശ്രീലങ്കൻ താരത്തിന്റെ ഏറ്റവും വലിയ സ്കോറാണ് ചമാരി ഇന്ന് നേടിയത്. ശ്രീലങ്കയ്ക്ക് ആയി അനുഷ്ക സഞ്ജീവിനി 31 റൺസും എടുത്തു.

മറുപടി ബാറ്റിങിന് ഇറങ്ങിയ മലേഷ്യക്ക് വെറും 40 റൺസ് മാത്രമേ എടുക്കാൻ ആയുള്ളൂ. 10 റൺ എടുത്ത എൽസ ഹണ്ടർ മാത്രമാണ് മലേഷ്യൻ ടീമിൽ നിന്ന് രണ്ടക്കം കടന്നത്. ശ്രീലങ്കയ്ക്ക് ആയി ശാശിനി മൂന്ന് വിക്കറ്റും കവിന്ദിയും കവിശയും രണ്ട് വിക്കറ്റ് വീതം നേടി.

Exit mobile version