ഗ്ലാൻ മാർട്ടിൻസ് മൂന്ന് വർഷം കൂടെ എഫ് സി ഗോവയ്ക്ക് ഒപ്പം

Img 20210714 190836

ഐ എസ് എൽ ക്ലബായ എഫ് സി ഗോവ ഗ്ലൻ മാർട്ടിൻസിന്റെ കരാർ പുതുക്കി. താരം മൂന്ന് വർഷം കൂടെ ഗോവയിൽ തന്നെ കളിക്കും. ഗോവൻ മിഡ്ഫീൽഡിൽ എത്തിയത് മുതൽ ഗംഭീര പ്രകടനം കാഴ്ചവ്ച്ച മാർട്ടിൻസ് അടുത്തിടെ ഇന്ത്യൻ ദേശീയ ടീമിനായും അരങ്ങേറ്റം നടത്തിയിരുന്നു. കഴിഞ്ഞ സീസൺ പകുതിക്ക് വെച്ചായിരുന്നു ഗ്ലാൻ മോഹൻ ബഗാൻ വിട്ട് ഗോവയിലേക്ക് എത്തിയത്. അതിനു ശേഷം ഗോവയ്ക്ക് വേണ്ടി ഐ എസ് എല്ലിലും ചാമ്പ്യൻസ് ലീഗിലുമായി 12 മത്സരങ്ങൾ താരം കളിച്ചു.

ഒരു സീസൺ മുമ്പ് ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനായി തകർപ്പൻ പ്രകടനം നടത്തിയാണ് മാർട്ടിൻസ്‌ വലിയ ക്ലബുകളുടെ ശ്രദ്ധയിൽ എത്തുന്നത്. 26കാരനായ താരം മുമ്പ് സ്പോർടിംഗ് ഗോവക്കായും കളിച്ചിട്ടുണ്ട്. സ്പോർടിംഗിന്റെയും സീസയുടെയും അക്കാദമികളിലൂടെ വളർന്ന് വന്ന താരമാണ് മാർട്ടിൻസ്.

പുതിയ കരാർ ഒപ്പുവെച്ചതിൽ സന്തോഷമുണ്ട് എന്ന് പറഞ്ഞ ഗ്ലാൻ താൻ ഗോവയ്ക്ക് ഒപ്പം കിരീടങ്ങൾ നേടാൻ ആഗ്രഹിക്കുന്നു എന്നും ഒരിക്കൽ കൂടെ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞു.

Previous articleഫൈസൽ അലി മൊഹമ്മദൻസിൽ തുടരും
Next articleസറേയ്ക്കായി തകര്‍പ്പന്‍ ബൗളിംഗുമായി അശ്വിന്‍, സോമര്‍സെറ്റ് 69 റൺസിന് പുറത്ത്