അശ്വിന്‍ ഇപ്പോള്‍ കോഹ്‍ലിയുടെ വജ്രായുധമല്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കരീബിയന്‍ ദ്വീപുകളില്‍ 2016ലെ ഇന്ത്യന്‍ പര്യടനത്തില്‍ മാന്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍. 2016ല്‍ 17 വിക്കറ്റും 350 റണ്‍സുമാണ് അശ്വിന്‍ സ്വന്തമാക്കിയത്. എന്നാല്‍ ആന്റിഗ്വയില്‍ താരത്തിന് ഇലവനില്‍ പോലും സ്ഥാനം ലഭിച്ചില്ല. അശ്വിനെ ഒഴിവാക്കിയത് പല മുന്‍ താരങ്ങളെയും ആശ്ചര്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനു തന്റെ കൈയ്യില്‍ ഉത്തരമുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് പറയുന്നത്.

വിന്‍ഡീസിനെതിരെ 11 ടെസ്റ്റുകളില്‍ നിന്ന് 60 വിക്കറ്റും 4 ശതകങ്ങളും നേടിയിട്ടുള്ള താരം ഇപ്പോല്‍ വിരാട് കോഹ്‍ലിയുടെ പ്രധാന സ്പിന്നറല്ലെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനം താരം പുറത്തെടുക്കാതിരിക്കുന്നതാണ് ടീമിലെ സ്ഥാനം നഷ്ടമായത്. വിദേശ പിച്ചുകളില്‍ താരം സമ്പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. 2018ല്‍ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ മോയിന്‍ അലി 9 വിക്കറ്റ് മത്സരത്തില്‍ നേടിയപ്പോള്‍ അശ്വിന് നേടാനായത് വെറും 3 വിക്കറ്റാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിന് പുറമെ ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും താരത്തിന് മികവ് പുലര്‍ത്താനായില്ല. ഫോമും ഫിറ്റെനെസ്സും നേടുവാന്‍ താരം ബുദ്ധിമുട്ടിയപ്പോള്‍ രവീന്ദ്ര ജഡേജയ്ക്ക് അവസരം വന്നെത്തുകയായിരുന്നുവെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. അശ്വിന് പകരം ഒരു അധിക ബാറ്റ്സ്മാനെ ഉള്‍പ്പെടുത്തുന്നതിനായി ഹനുമ വിഹാരിയെയാണ് വിരാട് കോഹ്‍ലിയും മാനേജ്മെന്റും തീരുമാനിച്ചത്.