പകരക്കാരൻ തുണച്ചു, ലെസ്റ്ററിന് ജയം

- Advertisement -

പ്രീമിയർ ലീഗിൽ ലെസ്റ്ററിന് ആശയ ജയം. പുതുമുഖങ്ങളായ ഷെഫീൽഡ് യുണൈറ്റഡിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് മറികടന്നാണ് ബ്രെണ്ടൻ റോഡ്‌ജെഴ്സിന്റെ ടീം ജയം സ്വന്തംക്കിയത്. ജയത്തോടെ 5 പോയിന്റ് ഉള്ള ലെസ്റ്റർ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി.

ആദ്യ പകുതിയിൽ ജാമി വാർഡിയുടെ ഗോളിനാണ് ലെസ്റ്റർ മുന്നിൽ എത്തിയത്. മിന്നും ഫോമിലുള്ള ജെയിംസ് മാഡിസന്റെ അസിസ്റ്റിൽ നിന്നാണ് വാർഡി ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ പക്ഷെ ഷെഫീൽഡ് തിരിച്ചടിച്ചു. ഒലിവർ മക് ബ്രൂണിയാണ് ഗോൾ നേടിയത്. 70 ആം മിനുട്ടിൽ ബാർന്സ് ഗോൾ നേടിയതോടെ ലെസ്റ്റർ വീണ്ടും ലീഡ് സ്വന്തമാക്കി. 54 ആം മിനുട്ടിൽ പ്രാറ്റ്ന് പകരക്കാരനായാണ് താരം കളത്തിൽ ഇറങ്ങിയത്.

4 പോയിന്റുള്ള ഷെഫീൽഡ് നിലവിൽ ഒൻപതാം സ്ഥാനത്താണ്.

Advertisement