പോഗ്ബക്ക് പിന്നാലെ പെനാൽറ്റി നഷ്ടപ്പെടുത്തിയ റാഷ്ഫോഡിനും വംശീയ അധിക്ഷേപം

വോൾവ്സിന് എതിരെ പെനാൽറ്റി നഷ്ടപ്പെടുത്തിയ പോൾ പോഗ്ബ നേരിട്ട അതേ ദുരവസ്ഥ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മാർകസ് റാഷ്ഫോഡിനും. ഇന്നലെ പ്രീമിയർ ലീഗിലെ ക്രിസ്റ്റൽ പാലസിനെതിരെ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരത്തിന് നേരെ ട്വിറ്റർ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലാണ് വംശീയ ആക്ഷേപങ്ങൾ നിറഞ്ഞത്. ഇതിനെതിരെ യുണൈറ്റഡ് പരിശീലകൻ സോൾശ്യാർ രംഗത്ത് വരികയും ചെയ്തു.

പാലസ് 1 ഗോളിന് മുന്നിട്ട് നിൽക്കെയാണ് താരം പെനാൽറ്റി പോസ്റ്റിൽ അടിച്ചു നഷ്ടപ്പെടുത്തിയത്. പിന്നാലെ ട്വിറ്ററിൽ അങ്ങേയറ്റം അപലപനീയമായ രീതിയിലുള്ള വംശീയ പരാമർശങ്ങളാണ് താരത്തിനെതിരെ ട്വിറ്ററിൽ നിറഞ്ഞത്. നേരത്തെ പോഗ്ബക്ക് നേരെ ഇത്തരം പരാമർശങ്ങൾ ഉണ്ടായിരുന്നു. ചെൽസി സ്‌ട്രൈക്കർ ടാമി അബ്രഹാമും സൂപ്പർ കപ്പ് പെനാൽറ്റി നഷ്ടപ്പെടുത്തിയ ശേഷം വംശീയ ആക്ഷേപത്തിന് ഇരയായിരുന്നു.

Previous articleനാണക്കേടിന്റെ ബാറ്റിംഗ് റെക്കോർഡിട്ട് മിഗെൽ കമ്മിൻസ്
Next articleഅശ്വിന്‍ ഇപ്പോള്‍ കോഹ്‍ലിയുടെ വജ്രായുധമല്ല