ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ അര്‍ദ്ധ ശതകങ്ങള്‍ തികച്ച് കോഹ്‍ലിയും അശ്വിനും

Ravichandranashwin

ചെന്നൈയില്‍ രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി രവിചന്ദ്രന്‍ അശ്വിനും വിരാട് കോഹ്‍ലിയും. 60 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 192/6 എന്ന നിലയില്‍ ആണ്. മത്സരത്തില്‍ 387 റണ്‍സ് ലീഡാണ് ഇന്ത്യയുടെ കൈവശമുള്ളത്. അശ്വിന്‍ 65 പന്തില്‍ നിന്ന് തന്റെ 50 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ കോഹ്‍ലി 131 പന്തില്‍ നിന്ന് 58 റണ്‍സ് നേടി.

ഇരുവരും ചേര്‍ന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 86 റണ്‍സിലെത്തിയിട്ടുണ്ട്. ബാറ്റിംഗ് ദുഷ്കരമെന്നും മോശം പിച്ചെന്നും ക്രിക്കറ്റ് പണ്ഡിതന്മാര്‍ വിധിച്ച പിച്ചിലാണ് ഇന്ത്യയുടെ ഈ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബാറ്റിംഗ് പ്രകടനം.

Previous articleറോജര്‍ ട്വോസ് ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ പുതിയ ഡയറക്ടര്‍
Next articleവീണ്ടും അട്ടിമറി! സ്വിറ്റോലീന നാലാം റൗണ്ടിൽ പുറത്ത്, വെകിച്ചും പുറത്ത്