വീണ്ടും അട്ടിമറി! സ്വിറ്റോലീന നാലാം റൗണ്ടിൽ പുറത്ത്, വെകിച്ചും പുറത്ത്

Pegula

ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു അഞ്ചാം സീഡ് ഉക്രൈൻ താരം ഏലീന സ്വിറ്റോലീന പുറത്ത്. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ജെസിക്ക പെഗുലയോട് 3 സെറ്റ് നീണ്ട പോരാട്ടത്തിനു ഒടുവിൽ ആണ് സ്വിറ്റോലീന തോൽവി വഴങ്ങിയത്. എതിരാളിയെ 3 തവണ ബ്രൈക്ക് ചെയ്യാൻ സാധിച്ചു എങ്കിലും കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ 4 തവണ ബ്രൈക്ക് വഴങ്ങിയ സ്വിറ്റോലീന തോൽവി വഴങ്ങുക ആയിരുന്നു. ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് 6-3 നു നേടി മത്സരത്തിൽ ഉക്രൈൻ താരം മത്സരത്തിൽ തിരിച്ചു വന്നു എങ്കിലും മൂന്നാം സെറ്റ് 6-3 നു നേടി മത്സരം ജെസിക്ക സ്വന്തം പേരിലാക്കി അവസാന എട്ടിലേക്ക് മുന്നേറി.

Elinasvitolina

ഇരുപത്തി എട്ടാം സീഡ് ആയ ക്രൊയേഷ്യൻ താരൻ ഡോണ വെകിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു മറ്റൊരു അമേരിക്കൻ താരമായ 22 സീഡ് ജെന്നിഫർ ബ്രാഡിയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. 9 ഏസുകൾ ഉതിർത്ത ബ്രാഡി 7 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ വെകിച്ചിനെ 4 തവണയാണ് ബ്രാഡി ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റിൽ എതിരാളിക്ക് ഒരവസരവും നൽകാത്ത ബ്രാഡി 6-1 സെറ്റ് നേടി. രണ്ടാം സെറ്റിൽ മികച്ച പോരാട്ടം കണ്ടെങ്കിലും നിർണായക ബ്രൈക്ക് കണ്ടത്തി അവസരത്തിന് ഒത്ത് ഉണർന്ന ബ്രാഡി 7-5 നു സെറ്റ് നേടി അവസാന എട്ടിലേക്ക് മുന്നേറി.

Previous articleബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ അര്‍ദ്ധ ശതകങ്ങള്‍ തികച്ച് കോഹ്‍ലിയും അശ്വിനും
Next articleപരിക്കേറ്റു പിന്മാറി ബരേറ്റിനി, സിറ്റിപാസ് ക്വാർട്ടർ ഫൈനലിൽ