റോജര്‍ ട്വോസ് ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ പുതിയ ഡയറക്ടര്‍

Rogertwose

മുന്‍ ന്യൂസിലാണ്ട് താരം റോജര്‍ ട്വോസ് ഇനി ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ പുതിയ ഡയറക്ടര്‍. ഗ്രെഗ് ബാര്‍ക്ലേ ഐസിസിയുടെ ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്തതോടെയാണ് പുതിയ ഡയറക്ടറുടെ ഒഴിവ് ന്യൂസിലാണ്ട് ക്രിക്കറ്റില്‍ വന്നത്. ഐസിസിയുടെ രണ്ടാമത്തെ സ്വതന്ത്ര ചെയര്‍മാന്‍ ആണ് ഗ്രെഗ്. ശശാങ്ക് മനോഹറിന് ശേഷം രണ്ടാമത്തെ സ്വതന്ത്ര ചെയര്‍മാന്‍ എന്ന പദവിയിലെത്തുന്ന താരമാണ് ഗ്രെഗ് ബാര്‍ക്ലേ.

2000ല്‍ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച ന്യൂസിലാണ്ട് ടീമില്‍ അംഗമായിരുന്നു ട്വോസ്. 2001ല്‍ ക്രിക്കറ്റില്‍ നിന്ന് താരം വിരമിച്ച ശേഷം ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു ട്വോസ്.

Previous articleഫുൾഹാം സ്‌ട്രൈക്കർ മിട്രോവിച്ചിന് കൊറോണ വൈറസ് ബാധ
Next articleബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ അര്‍ദ്ധ ശതകങ്ങള്‍ തികച്ച് കോഹ്‍ലിയും അശ്വിനും