വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ വിരാട് കോഹ്‌ലി തന്റെ സമീപനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് രവിചന്ദ്രൻ അശ്വിൻ. 2023 ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പിൽ ബാറ്റു കൊണ്ട് പ്രധാന പങ്കുവഹിച്ച കോഹ്‌ലി 50 ഓവർ ഫോർമാറ്റിൽ തന്റെ ശൈലിയിൽ ഉറച്ചുനിൽക്കണമെന്ന് വെറ്ററൻ സ്പിന്നർ അശ്വിൻ പറഞ്ഞു.

“വിരാട് തന്റെ ശക്തിക്കനുസരിച്ച് കളിക്കണം, ഫോം വീണ്ടെടുത്താൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അദ്ദേഹത്തെക്കാൾ കരുത്തനായ താരം വേറെയില്ല. അദ്ദേഹം തന്റെ കളി മാറ്റേണ്ടതില്ല. സത്യം പറഞ്ഞാൽ, ഏകദിനങ്ങളിൽ എന്തിനാണ് തിടുക്കം?” അശ്വിൻ ചോദിച്ചു.