ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റിനുള്ള, ഓസ്ട്രേലിയന്‍ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചു, ഉസ്മാന്‍ ഖവാജ പുറത്ത്

ആസ് പരമ്പരയില്‍ മാഞ്ചെസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റിലേക്കുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ടീമില്‍ നിന്ന് ഉസ്മാന്‍ ഖവാജയെ ഒഴിവാക്കിയിട്ടുണ്ട്. പരമ്പരയില്‍ ഇതുവരെ താരത്തിന്റെ ടോപ് സ്കോര്‍ 40 റണ്‍സ് ആണെന്നിരിക്കെ സ്മിത്ത് മടങ്ങിയെത്തുമ്പോള്‍ ടീമിലെ സ്ഥാനം ഖവാജയ്ക്ക് നഷ്ടമാകുകയാണ്. സ്മിത്തിന് പകരം ലീഡ്സ് ടെസ്റ്റില്‍ കളിച്ച മാര്‍നസ് ലാബൂഷാനെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും. ജെയിംസ് പാറ്റിന്‍സണ് വിശ്രമം അനുവദിച്ചപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും, പീറ്റര്‍ സിഡിലും 12 അംഗ സ്ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഓസ്ട്രേലിയ 12 അംഗ സംഘം: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലാബൂഷാനെ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യൂ വെയിഡ്, ടിം പെയിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ്

Previous articleടെസ്റ്റ് ചാംപ്യൻഷിപ് റാങ്കിങ്ങിൽ ഇന്ത്യൻ ആധിപത്യം
Next articleലപോർട്ടെ കൂടുതൽ ചികിത്സയ്ക്ക് ആയി ബാഴ്സലോണയിൽ