ലപോർട്ടെ കൂടുതൽ ചികിത്സയ്ക്ക് ആയി ബാഴ്സലോണയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി സെന്റർ ബാക്ക് ലപോർട്ടെ കൂടുതൽ ചികിത്സയ്ക്കായി ബാഴ്സലോണയിൽ എത്തി. കഴിഞ്ഞ ബ്രൈറ്റണ് എതിരായ മത്സരത്തിനിടെ ഏറ്റ പരിക്കിൽ ശസ്ത്രക്രിയ ആവശ്യമുള്ളതിനാലാണ് താരം ബാഴ്സലോണയിലേക്ക് എത്തുന്നത്. പെപ് ഗ്വാർഡിയോളയുടെ ക്ലബിലെ താരങ്ങളെ പലപ്പോഴും ബാഴ്സയിൽ എത്തിച്ചാണ് കൂടുതൽ ചികിത്സകൾ നടത്താറ്. നാളെ ലപോർട്ടെയുടെ ശസ്ത്രക്രിയ നടക്കും. താരം നീണ്ടകാലത്തോളം പുറത്തിരിക്കേണ്ടതായും വരും.

നീണ്ടകാലമായി കാത്തിരുന്നിട്ട് ഫ്രാൻസ് ടീമിലേക്ക് താരത്തിന് ആദ്യമായി ക്ഷണം കിട്ടിയ സമയത്തായിരുന്നു പരിക്ക് വന്നത്. പരിക്കായതിനാൽ ഫ്രാൻസ് ടീമിൽ നിന്ന് ലപോർട്ടെയെ മാറ്റി പകരം ഉംറ്റിറ്റിയെ കൊണ്ടു വന്നു. ബ്രൈറ്റണെതിരെ ആദ്യ പകുതിയിൽ പരിക്കേറ്റ ലപോർട്ടെയെ സ്ട്രെക്ചറിലായിരുന്നു ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയത്. മുട്ടിനേറ്റ പരിക്ക് ലിഗമന്റ് ഇഞ്ച്വറി ആണെന്ന് സംശയമുണ്ട്. അങ്ങനെ ആണെങ്കിൽ നാലു മുതൽ ആറു മാസം വരെ‌ താരം പുറത്തിരിക്കേണ്ടി വരും.