അര്‍ദ്ധ ശതകങ്ങള്‍ ശേഷം ബ്രൂക്കും സ്റ്റോക്സും പുറത്ത്, ഇംഗ്ലണ്ടിന്റെ സ്കോര്‍ അഞ്ഞൂറ് കടന്നു

Sports Correspondent

Patcummins
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ കരുത്തുകാട്ടി ഇംഗ്ലണ്ട്. 506/8 എന്ന നിലയിലാണ് മൂന്നാം ദിവസം ലഞ്ചിന് പോകുമ്പോള്‍ ഇംഗ്ലണ്ട് എത്തി നിൽക്കുന്നത്. ഇന്ന് നാല് വിക്കറ്റുകള്‍ ആദ്യ സെഷനിൽ തന്നെ വീഴ്ത്താനായത് ഓസ്ട്രേലിയയ്ക്ക് ആശ്വാസം നൽകുന്നുണ്ട്.

ബെന്‍ സ്റ്റോക്സ് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടനെ പുറത്തയാപ്പോള്‍ 61 റൺസുമായി ഹാരി ബ്രൂക്കും പുറത്തായി. സ്റ്റോക്സിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ ബ്രൂക്കിന്റെ വിക്കറ്റ് ജോഷ് ഹാസൽവുഡിനായിരുന്നു.

189 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ടിന്റെ കൈവശമുള്ളത്. ഒരു വശത്ത് ബൈര്‍സ്റ്റോ പൊരുതുമ്പോളും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

മാര്‍ക്ക് വുഡിന്റെ രൂപത്തിൽ ഇംഗ്ലണ്ടിന് എട്ടാം വിക്കറ്റ് നഷ്ടമായപ്പോള്‍ അമ്പയര്‍മാര്‍ ലഞ്ചിന് പോകുവാന്‍ തീരുമാനമെടുത്തു. 41 റൺസുമായി ജോണി ബൈര്‍സ്റ്റോ ആണ് ക്രീസിലുള്ളത്. ജോഷ് ഹാസൽവുഡ് നാല് വിക്കറ്റ് നേടി മികവ് പുലര്‍ത്തി.