മൂന്നാം ദിവസത്തെ രണ്ട് സെഷനുകള്‍ കവര്‍ന്ന് മഴ

ലോര്‍ഡ്സില്‍ ഒന്നാം ദിവസം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടതിന് ശേഷം മൂന്നാം ദിവസത്തെ രണ്ട് സെഷനുകളും മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. ഓസ്ട്രേലിയ 80/4 എന്ന നിലയില്‍ നില്‍ക്കവെയാണ് ലഞ്ചിന് തൊട്ടുമുമ്പ് മഴയെത്തുന്നത്. സ്റ്റീവ് സ്മിത്ത് 13 റണ്‍സും മാത്യൂ വെയിഡ് റണ്ണൊന്നുമുടുക്കാതെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ന് വെറും 37.1 ഓവര്‍ മാത്രമാണ് എറിഞ്ഞത്.

36 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് ഓസ്ട്രേലിയയുടെ നിലവിലെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 258 റണ്‍സിന് 178 റണ്‍സ് പിന്നിലായാണ് ഓസ്ട്രേലിയ ഇപ്പോള്‍. സ്റ്റുവര്‍ട് ബ്രോഡ് രണ്ടും ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയിട്ടുണ്ട്.

Previous articleവനിതാ ചാമ്പ്യൻസ് ലീഗ് മത്സരക്രമം ആയി, ബാഴ്സലോണ യുവന്റസ് പോരാട്ടം
Next articleവിന്‍ഡീസ് ബാറ്റ്സ്മാന്മാരെ സഹായിക്കാന്‍ ലാറയും സര്‍വനും