തന്നില്‍ നിന്ന് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജോഫ്ര ആര്‍ച്ചര്‍

ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുവാനിരിക്കുന്ന ജോഫ്ര ആര്‍ച്ചര്‍ പറയുന്നത് തന്നില്‍ നിന്ന് അത്ഭുതങ്ങള്‍ ഒന്നും ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ്. താന്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് അരങ്ങേറ്റം ടെസ്റ്റില്‍ കുറിയ്ക്കാന്‍ പോകുന്നതെന്നും തനിക്ക് തന്നാലാവുന്ന കാര്യം മാത്രമാണ് ചെയ്യാനാകുകയെന്നും ജോഫ്ര പറഞ്ഞു. തനിക്ക് അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാനാകില്ലെങ്കിലും താന്‍ അതിനായി ശ്രമിക്കുമെന്ന് ജോഫ്ര പറഞ്ഞു. തന്റെ ഏറ്റവും മികച്ചത് താന്‍ അതിനായി നല്‍കും, അത് മാത്രമാണ് തനിക്കിപ്പോള്‍ ചെയ്യാനാകുന്നതെന്നും ജോഫ്ര ആര്‍ച്ചര്‍ പറഞ്ഞു.

താന്‍ വൈറ്റ് ബോളിനെക്കാള്‍ അധികം മത്സരം റെഡ് ബോളിലാണ് കളിച്ചിട്ടുള്ളതെന്നും തനിക്ക് പ്രിയപ്പെട്ട ഫോര്‍മാറ്റ് അത് തന്നെയാണെന്നും ജോഫ്ര ആര്‍ച്ചര്‍ പറഞ്ഞു. ടിവിയില്‍ വൈറ്റ് ബോളിന്റെ അത്രയും റെഡ് ബോള്‍ ക്രിക്കറ്റ് സംപ്രേക്ഷണം ചെയ്യുന്നില്ല. അതിനാല്‍ തന്നെ സ്കോര്‍ ബോര്‍ഡുകള്‍ ആവില്ല പലപ്പോഴും യഥാര്‍ത്ഥ ചിത്രം തരുന്നതെന്നും ജോഫ്ര ആര്‍ച്ചര്‍ പറഞ്ഞു. താന്‍ സസ്സെക്സില്‍ എത്തിയപ്പോള്‍ ആദ്യം കളിച്ച ഫോര്‍മാറ്റും റെഡ് ബോള്‍ ക്രിക്കറ്റാണെന്ന് പറഞ്ഞു.

Previous articleഡച്ച് ഇതിഹാസം സ്നൈഡർ വിരമിച്ചു
Next article“സിദാൻ തന്റെ പരിശീലകനായപ്പോൾ സിദാനോടുള്ള ആരാധന കൂടി” – റൊണാൾഡോ