ഡച്ച് ഇതിഹാസം സ്നൈഡർ വിരമിച്ചു

ഹോളണ്ട് ഇതിഹാസ താരം വെസ്ലി സ്നൈഡർ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 35 ആം വയസ്സിലാണ് താരം തന്റെ സുവർണ്ണ കരിയറിന് അവസാനം കുറിക്കുന്നത്. ഡച്ച് ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച മധ്യനിര കളിക്കാരിൽ ഒരാൾ എന്നാണ് ഫുട്‌ബോൾ പണ്ഡിറ്റുകൾ താരത്തെ വിശേഷിപ്പിക്കുന്നത്. 2003 മുതൽ 2018 വരെ ഹോളണ്ട് ദേശീയ ടീം അംഗമായിരുന്നു സ്നൈഡർ.

അയാക്‌സ് അക്കാദമി വഴിയാണ് സ്നൈഡർ ഫുട്‌ബോളിലേക്ക് എത്തുന്നത്. 2002 മുതൽ 2007 വരെ അയാക്‌സ് മധ്യനിര താരമായിരുന്ന സ്നൈഡർ 2007 ൽ റയൽ മാഡ്രിഡിൽ എത്തി. 2 വർഷം സ്‌പെയിനിൽ തുടർന്ന താരം 2009 ൽ ഇന്ററിൽ എത്തി 2013 വരെ അവിടെ തുടർന്നു. പിന്നീട് ഗലാട്ടസറായിയിൽ 2017 വരെ കളിച്ച താരം പിന്നീട് വിരമിക്കും 2017-2018 നീസിൽ ആണ് കളിച്ചത്‌. അവസാന സീസൺ അൽ ഗറാഫായിലും കളിച്ചു.

ഡച് ലീഗ്, ല ലീഗ, സീരി എ കിരീടങ്ങൾ നേടിയ താരം 2010 ൽ മൗറീഞ്ഞോക്ക് കീഴിൽ ചാമ്പ്യൻസ് ലീഗ് നേടിയ ഇന്റർ മിലാൻ ടീമിലും നിർണായക പങ്ക് വഹിച്ചു. 2010 ൽ ഹോളണ്ടിനെ ലോകകപ്പ്  ഫൈനൽ വരെ എത്തിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.

Previous articleസലായ്ക്ക് പിന്നാലെ ഓടി മൂക്ക് തകർന്ന 11കാരൻ ആരാധകൻ, വീട്ടിലെത്തി ആശ്വസിപ്പിച്ച് സലാ
Next articleതന്നില്‍ നിന്ന് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജോഫ്ര ആര്‍ച്ചര്‍