ഇംഗ്ലണ്ടിന് മുന്നിൽ ചൂളി ഓസ്ട്രേലിയ, രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടം

England

ബാറ്റ്സ്മാന്മാര്‍ പതിവ് പോലെ കൈവിട്ടുവെങ്കിലും ഇംഗ്ലണ്ടിന് പ്രതീക്ഷയായി ബൗളര്‍മാര്‍. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ തിരിച്ചടിച്ചത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 37/3 എന്ന നിലയിലാണ്.

152 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്. സ്റ്റീവ് സ്മിത്ത് 17 റൺസുമായി ക്രീസിലുള്ളപ്പോള്‍ 3 റൺസ് നേടി സ്കോട്ട് ബോളണ്ട് താരത്തിനൊപ്പമുണ്ട്. ഡേവിഡ് വാര്‍ണറെ പൂജ്യത്തിന് നഷ്ടമായപ്പോള്‍ ഉസ്മാന്‍ ഖവാജ(11), മാര്‍നസ് ലാബൂഷാനെ(5) എന്നിവരെയും ഓസ്ട്രേലിയയ്ക്ക് നഷ്ടമായി.

Previous articleലക്ഷ്യം ഒരു വിജയം അകലെ, ഇന്ത്യ ഓപ്പൺ ഫൈനലില്‍ കടന്ന് ലക്ഷ്യ സെന്‍
Next articleജെനോവയിൽ നിന്നും ഷെവ്ചെങ്കോ പുറത്ത് !