ജെനോവയിൽ നിന്നും ഷെവ്ചെങ്കോ പുറത്ത് !

Images 2022 01 15t181554.222

ഇറ്റാലിയൻ ക്ലബ്ബായ ജെനോവ പരിശീലകൻ ആന്ദ്രി ഷെവ്ചെങ്കോയുമായി പിരിഞ്ഞു. 45കാരനായ ഉക്രെനിയൻ പരിശീലകൻ കഴിഞ്ഞ വർഷം നവംബറിലാണ് ഇറ്റലിയിലേക്കെത്തിയത്. ജെനോവ പരിശീലകനായി 11 മത്സരങ്ങളിൽ ഷെവ്ചെങ്കോ തുടർന്നു. ഒരു മത്സരം മാത്രം ജയിക്കാനെ ഷെവ്ചെങ്കൊയ്ക്ക് സാധിച്ചിരുന്നുള്ളു.

മൂന്ന് മത്സരങ്ങളിൽ സമനിലയും ഒരു മത്സരത്തിൽ ജയവുമാണ് ജെനോവയിൽ ഷെവ്ചെങ്കോയുടെ സമ്പാദ്യം. കോപ്പ ഇറ്റാലിയയിൽ മിലാനോട് 3-1ന്റെ പരാജയം ജെനോവ ഏറ്റുവാങ്ങിയിരുന്നു. ഉക്രേനിയൻ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന ഷെവ്ചെങ്കോ യൂറോ 2020യിൽ ടീമിനെ ക്വാർട്ടർ ഫൈനൽ വരെ എത്തിച്ച് ചരിത്രമെഴുതിയിരുന്നു.

Previous articleഇംഗ്ലണ്ടിന് മുന്നിൽ ചൂളി ഓസ്ട്രേലിയ, രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടം
Next articleറിയൽ മലബാറിന് രണ്ടാം തോൽവി, ഐഫക്ക് ആദ്യ വിജയം