മഴയും വെളിച്ചക്കുറവും, ആഷസിന്റെ ഒന്നാം ദിവസം ഉപേക്ഷിച്ചു

Gabbarain

ഇംഗ്ലണ്ടിനെ 147 റൺസിന് ഓള്‍ഔട്ട് ആക്കി ആഷസിന്റെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ ആധിപത്യം കുറിച്ചുവെങ്കിലും പിന്നീട് ഒരു പന്ത് പോലും എറിയാനാകാതെ ഗാബയിലെ ആദ്യ ദിവസം ഉപേക്ഷിക്കുകയായിരുന്നു. മഴയും വെളിച്ചക്കുറവും കാരണം ആണ് മത്സരത്തിന്റെ ആദ്യ ദിവസം ഉപേക്ഷിച്ചത്.

പാറ്റ് കമ്മിന്‍സിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. 39 റൺസ് നേടിയ ജോസ് ബട്‍ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.