ആഷസിന് ബെന്‍ സ്റ്റോക്സും എത്തുന്നു

ബെന്‍ സ്റ്റോക്സിനെ ആഷസ് സ്ക്വാഡിൽ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. താരത്തിന്റെ പരിക്ക് മാറി മെഡിക്കൽ ക്ലിയറന്‍സ് അദ്ദേഹത്തിന്റെ കൺസള്‍ട്ടന്റും ഇംഗ്ലണ്ട് മെഡിക്കൽ ടീമും നല്‍കിയതോടെയാണ് താരം പരിശീലനം പുനരാരംഭിച്ചത്.

നവംബര്‍ 4ന് ടെസ്റ്റ് സ്പെഷ്യലിസ്റ്റുകള്‍ക്കൊപ്പം താരം ഓസ്ട്രേലിയയിലേക്ക് യാത്രയാകും. ക്രിക്കറ്റിൽ നിന്ന് ജൂലൈ അവസാനം നീണ്ട ഇടവേളയെടുക്കുവാന്‍ സ്റ്റോക്സ് തീരുമാനിച്ചിരുന്നു. മാനസിക നില മെച്ചപ്പെടുത്തുന്നതിനും തന്റെ വിരലിലെ പരിക്കിന്റെ ശസ്ത്രക്രിയയ്ക്കും വേണ്ടിയായിരുന്നു താരം ഈ ഇടവേള എടുത്തത്.

Previous articleമെസ്സിക്ക് ഇത് എന്തു പറ്റി!! ഫ്രഞ്ച് ലീഗിൽ ഇനിയും ഗോളോ അസിസ്റ്റോ നൽകാൻ ആവാതെ ലയണൽ മെസ്സി
Next articleഅൻസു ഫതിക്കും പികെയ്ക്കും പരിക്ക്