ലോര്‍ഡ്സില്‍ ഓസ്ട്രേലിയയുടെ നില പരുങ്ങലില്‍, ലഞ്ചിന് തൊട്ട് മുമ്പ് കളി തടസ്സപ്പെടുത്തി മഴ

ലഞ്ചിന് 5 പന്ത് അവശേഷിക്കെ മഴയെത്തിയപ്പോള്‍ ലോര്‍ഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം പരുങ്ങലിലായി ഓസ്ട്രേലിയ. 258 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ഇപ്പോള്‍ 80/4 എന്ന നിലയിലാണ്. 36 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജ മികച്ച ഫോമിലാണെന്ന സൂചനകള്‍ നല്‍കിയെങ്കിലും താരത്തെ ക്രിസ് വോക്സ് പുറത്താക്കി. കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ(13) പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേടിയപ്പോള്‍ ട്രാവിസ് ഹെഡിനെ(7) ബ്രോഡ് പുറത്താക്കി.

മാത്യൂ വെയിഡിനെ പൂജ്യത്തിന് ഓസ്ട്രേലിയയ്ക്ക് നഷ്ടമായെങ്കിലും താരം തീരുമാനം റിവ്യൂ ചെയ്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു. 23 പന്തുകള്‍ നേരിട്ടുവെങ്കിലും ഇതുവരെ അക്കൗണ്ട് തുറക്കുവാന്‍ വെയ്ഡിന് സാധിച്ചില്ല. 13 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിലാണ് ഓസീസ് പ്രതീക്ഷകളെല്ലാം നിലകൊള്ളുന്നത്.

Previous articleബാഴ്സലോണയിലേക്ക് വരാൻ 15 മില്യണോളം വേതനം കുറക്കാൻ നെയ്മർ
Next articleഡ്യൂറണ്ട് കപ്പ്, ചെന്നൈയിന്റെ മത്സരം ഇടിമിന്നൽ കാരണം നിർത്തിവെച്ചു