ഡ്യൂറണ്ട് കപ്പ്, ചെന്നൈയിന്റെ മത്സരം ഇടിമിന്നൽ കാരണം നിർത്തിവെച്ചു

ഡ്യൂറണ്ട് കപ്പിൽ ഇന്ന് നടന്ന ചെന്നൈയിൻ എഫ് സി ട്രാവുവും തമ്മിലുള്ള മത്സരം പകുതിക്ക് വെച്ച് നിർത്തി വെക്കേണ്ടി വന്നു. ശക്തമായ ഇടിമിന്നൽ താരങ്ങൾക്ക് ഭീഷണി ആയതായതിനെ തുടർന്നാണ് മത്സരം നിർത്തിവെച്ചത്. കളിയിൽ ചെന്നെയിൻ എഫ് സി എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ട് നിൽക്കുമ്പോൾ ആയിരുന്നു കാലാവസ്ഥ മോശമായത്.

എട്ടാം മിനുട്ടിൽ ജോയ്സന ആയിരുന്നു ചെന്നൈയിനായി ഗോൾ നേടിയത്. നാളെ ഈ മത്സരം 15ആം മിനുട്ടു മുതൽ പുനരാരംഭിക്കും. നാളെ വൈകിട്ട് 3 മണിക്കാകും മത്സരം ആരംഭിക്കുക. ഗോകുലം കേരള എഫ് സിയുടെ ഗ്രൂപ്പിൽ ആണ് ചെന്നൈയിൻ ട്രാവുവും കളിക്കുന്നത്.

Previous articleലോര്‍ഡ്സില്‍ ഓസ്ട്രേലിയയുടെ നില പരുങ്ങലില്‍, ലഞ്ചിന് തൊട്ട് മുമ്പ് കളി തടസ്സപ്പെടുത്തി മഴ
Next article“ഫ്രെഡിന് ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ സീസൺ ആയിരിക്കും”