ബാഴ്സലോണയിലേക്ക് വരാൻ 15 മില്യണോളം വേതനം കുറക്കാൻ നെയ്മർ

നെയ്മറിന്റെ ബാഴ്സലോണയിലേക്ക് തിരികെ വരാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി താരം വേതനം കുറക്കാൻ വരെ തയ്യാറാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ പി എസ് ജിയിൽ വാങ്ങുന്ന വേതനത്തേക്കാൾ 15 മില്യണോളം കുറയ്ക്കാനാണ് നെയ്മർ തയ്യാറാവുന്നത്. ഇപ്പോൾ 38 മില്യണോളം ആണ് നെയ്മറിന്റെ വേതനം.

ബാഴ്സയിലേക്ക് വരാനുള്ള നെയ്മറിന്റെ ശ്രമം ഇപ്പോഴും വിജയിച്ചിട്ടില്ല. നെയ്നറിനായി ബാഴ്സലോണ നൽകിയ ആദ്യ ഓഫർ പി എസ് ജി നിരസിച്ചിരിക്കുകയാണ്. 100 മില്യണും കൗട്ടീനോയും റാകിറ്റിചും ആണ് പി എസ് ജി നെയ്മറിന് പകരം ആവശ്യപ്പെടുന്നത്. രണ്ട് വർഷം മുമ്പ് റെക്കോർഡ് തുകയ്ക്ക് ആയിരുന്നു പി എസ് ജിയിലേക്ക് നെയ്മർ കൂടുമാറിയത്.

Previous articleഓള്‍ഔട്ട് ആകാതെ മൂന്നാം ദിവസത്തെ അതിജീവിച്ച് ന്യൂസിലാണ്ട്, രക്ഷകനായത് ബിജെ വാട്ളിംഗ്
Next articleലോര്‍ഡ്സില്‍ ഓസ്ട്രേലിയയുടെ നില പരുങ്ങലില്‍, ലഞ്ചിന് തൊട്ട് മുമ്പ് കളി തടസ്സപ്പെടുത്തി മഴ