അര്‍ഷ്ദീപ് കെന്റിനായി കളിക്കും

Sports Correspondent

Arshdeepindia
Download the Fanport app now!
Appstore Badge
Google Play Badge 1

കൗണ്ടി ക്ലബായ കെന്റിന് വേണ്ടി അര്‍ഷ്ദീപ് സിംഗ് കളിക്കും. അഞ്ച് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളിൽ കെന്റിനെ താരം പ്രതിനിധീകരിക്കും. ജൂൺ – ജൂലൈ മാസങ്ങളിൽ ആണ് താരം കൗണ്ടിയ്ക്കായി കളിക്കാനെത്തുക.

കൗണ്ടിയുടെ മൂന്നാമത്തെ വിദേശ താരമാണ് അര്‍ഷ്ദീപ്. നേരത്തെ ജോര്‍ജ്ജ് ലിന്‍ഡേ, കെയിന്‍ റിച്ചാര്‍ഡ്സൺ എന്നിവരെ കൗണ്ടി സ്വന്തമാക്കിയിരുന്നു. ലിന്‍ഡേ മൂന്ന് ഫോര്‍മാറ്റിലും റിച്ചാര്‍ഡ്സൺ ടി20 ബ്ലാസ്റ്റിലും കൗണ്ടിയ്ക്കായി കളിയ്ക്കും.