തന്റെ ആജീവനാന്ത വിലക്ക് മാറ്റണമെന്ന ആവശ്യവുമായി അങ്കീത് ചവാൻ

Ankeetchavan

ഐപിഎലിലെ 2013ലെ സ്പോട്ട് ഫിക്സിംഗ് വിവാദത്തിൽ പെട്ട് ആജീവനാന്ത വിലക്ക് നേരിടുന്ന അങ്കീത് ചഹാൻ ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്റെ സഹായം തേടിയിട്ടുമ്ടെന്നാണ് അറിയുന്നത്. മേയിൽ താരത്തിന് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷൻ ഓംബുഡ്സ്മാന്റെ അനുമതി ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനായി ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

താരത്തിന്റെ ഏഴ് വര്‍ഷത്തെ വിലക്ക് സെപ്റ്റംബര്‍ 2020ൽ അവസാനിച്ചിരുന്നു. സമാനമായ രീതിയിൽ സുപ്രീം കോടതിയിൽ നിന്ന് ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം അനുമതി വാങ്ങി ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങി വന്നിരുന്നു. മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനോടുള്ള തന്റെ അപേക്ഷ പരിഗണിച്ച് അവര്‍ തന്റെ വിലക്ക് 7 വര്‍ഷമായി കുറച്ചുവെന്നും എന്നാൽ താൻ ബിസിസിഐയിൽ നിന്ന് ഇത് സംബന്ധിച്ച് ഒരു കാര്യവും ഇതുവരെ കേട്ടിട്ടില്ലെന്നും ചഹാൻ പറഞ്ഞു.

ഈ ഓംബുഡ്സ്മാൻ ഓര്‍ഡര്‍ കൂടെവെച്ച് താൻ ബിസിസിഐയ്ക്ക് വിലക്ക് നീക്കുവാൻ ആവശ്യപ്പെട്ട് എഴുതിയിട്ടുണ്ടെന്നും എന്നാൽ തനിക്ക് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചില്ലെന്നും അതിനാൽ തന്നെ എംസിഎയോട് ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചഹാൻ സൂചിപ്പിച്ചു.

Previous articleസാഞ്ചോയുടെ ഭാവി യൂറോ കപ്പിന് മുമ്പ് തീരുമാനമായേക്കും, 2026വരെയുള്ള കരാർ വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleഫ്രാങ്ക് റിബറി ഫിയൊറെന്റിനയിൽ തുടരും