ഫ്രാങ്ക് റിബറി ഫിയൊറെന്റിനയിൽ തുടരും

20210606 130250
- Advertisement -

37കാരനായ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി ഫിയൊറെന്റിനയിൽ തുടരും. ഫിയൊറെന്റിനയുടെ പുതിയ പരിശീലകനായ ഗട്ടുസൊ റിബറിയുമായി സംസാരിച്ചു എന്നും താരം ഫിയൊറെന്റിനയിൽ തുടരാൻ താല്പര്യം പ്രകടിപ്പിച്ചു എന്നുമാണ് റിപ്പോർട്ടുകൾ. ഫിയൊറെന്റിനയിൽ ഒരു വർഷം കൂടെ കളിക്കാൻ താല്പര്യം ഉണ്ട് എന്ന് റിബറി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു‌. എന്നാൽ റിബറിക്ക് രണ്ടു വർഷത്തെ കരാർ നൽകാൻ ആണ് ഇറ്റാലിയൻ ക്ലബ് ആഗ്രഹിക്കുന്നത്.

അവസാന രണ്ടു വർഷമായി റിബറി ഫിയൊറെന്റിനക്ക് ഒപ്പം ഉണ്ട്. റിബറിയുടെ സാന്നിദ്ധ്യം ടീമിന് വലിയ ഉപകാരമാകുന്നുണ്ട്. 12 വർഷത്തോളം ബയേൺ മ്യൂണിക്കിൽ കളിച്ച ശേഷം ആയിരുന്നു റിബറി ഫിയൊറെന്റിനയിൽ എത്തിയത്. ബയേണൊപ്പം 23 കിരീടങ്ങൾ റിബറി നേടിയിരുന്നു. ഫിയൊറെറ്റിനക്ക് വേണ്ടി ഇതുവരെ 50ൽ അധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Advertisement