ശ്രീലങ്കയെ നയിക്കുവാന്‍ താനില്ലെന്ന് അറിയിച്ച് ആഞ്ചലോ മാത്യൂസ്

- Advertisement -

ശ്രീലങ്കയെ 2019 ലോകകപ്പില്‍ നയിക്കുവാനുള്ള ബോര്‍ഡിന്റെ ആവശ്യം നിരാകരിച്ച് മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ്. 2018 സെപ്റ്റംബര്‍ ശ്രീലങ്കയുടെ ക്യാപ്റ്റന്‍സിയില്‍ നിന്ന് താരത്തെ പുറത്താക്കുകയായിരുന്നു. ഏഷ്യ കപ്പിനു ശേഷം ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് മാത്യൂസ് പുറത്തായത്. ഇപ്പോള്‍ തന്നോട് ബോര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് താല്പര്യമില്ലെന്ന് മാത്യൂസ് അറിയിക്കുകയായിരുന്നു.

ശ്രീലങ്കയെ 106 ഏകദിനങ്ങളില്‍ നയിച്ചിട്ടുള്ള മാത്യൂസിനു ടീമിനെ 49 വിജയങ്ങളിലേക്ക് നയിക്കാനായപ്പോള്‍ 51 പരാജയങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു.

Advertisement