യുവന്റസ് പ്രതിരോധത്തിൽ ഇനി ബർസാഗ്ലി ഉണ്ടാവില്ല, വിരമിക്കൽ പ്രഖ്യാപിച്ചു

- Advertisement -

യുവന്റസിന്റെ വെറ്ററൻ ഡിഫൻഡർ ആന്ദ്രെ ബർസാഗ്ലി വിരമിക്കൽ പ്രഖ്യാപിച്ചു. ഈ സീസണിലെ അവസാനത്തോടെ താൻ ബൂട്ട് അഴിക്കുമെന്ന് താരം സ്ഥിതീകരിച്ചു. 37 വയസ്സുകാരനായ താരം സെന്റർ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. ബനുചിക്കും കില്ലിനിക്കും ഒപ്പം ഏറെ കാലം യുവന്റസിന്റെ പ്രതിരോധത്തിന്റെ നിർണായക താരമായിരുന്നു. 2017 വരെ ഇറ്റാലിയൻ ദേശീയ ടീമിലും കളിച്ചിട്ടുണ്ട്.

2011 മുതൽ യുവന്റസിന്റെ താരമായ ബർസാഗ്ലി ജർമ്മനിയിൽ വോൾക്‌സ്ബെർഗിന് വേണ്ടി കളിച്ചിട്ടുണ്ട്. ഇറ്റലിയിൽ പാലേർമോ, ചീവോ ടീമുകൾക്കും വേണ്ടി കളിച്ചിട്ടുണ്ട്. 2004 മുതൽ 2017 വരെ ഇറ്റാലിയൻ ദേശീയ ടീമിന് വേണ്ടി 74 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യുവന്റസിന് ഒപ്പം 7 സീരി എ ടൈറ്റിൽ നേടിയ താരം ഈ സീസണിലും കപ്പ് ഉയർത്തുമെന്ന് ഉറപ്പാണ്. കൂടാതെ ഇറ്റാലിയൻ കപ്പും നേടിയിട്ടുണ്ട്. വോൾക്‌സ്ബെർഗിന് ഒപ്പം ബുണ്ടസ്ലീഗ കിരീടവും താരം നേടിയിട്ടുണ്ട്.

Advertisement