ആഞ്ചലോ മാത്യൂസ് ശ്രീലങ്ക ടീമിൽ തിരികെയെത്തി, ഇംഗ്ലണ്ട് ടെസ്റ്റിനായുള്ള ടീം പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയുടെ ഇംഗ്ലണ്ടിന് എതിരായ രണ്ട് ടെസ്റ്റുകൾക്കായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ആൾ റൗണ്ടർ ആഞ്ചലോ മാത്യുസ് അടക്കം 22 അംഗ ടീമാണ് പ്രഖ്യാപിച്ചത്. ശ്രീലങ്ക പ്രീമിയർ ലീഗിൽ പരിക്കേറ്റതിനാൽ വിശ്രമത്തിലായിരുന്നു ആഞ്ചലോ മാത്യുസ്. ദക്ഷിണാഫ്രിക്കക്ക് എതിരായ സ്ക്വാഡിൽ മാത്യുസ് ഉണ്ടായിരുന്നില്ല. ആ ടെസ്റ്റ് പരമ്പർ 2-0ന് ശ്രീലങ്ക തോൽക്കുകയും ചെയ്തിരുന്നു. ഗലെ ഇന്റർനാഷണൽ സ്റ്റേഡിയം ആകും രണ്ട് ടെസ്റ്റിനു വേദിയാവുക. ജനുവരി 14നും ജനുവരി 22നും ആണ് ടെസ്റ്റുകൾ നടക്കുന്നത്.

Sri Lanka Squad: Dimuth Karunaratne (Captain), Kusal Janith Perera, Dinesh Chandimal, Kusal Mendis, Angelo Mathews, Oshada Fernando, Niroshan Dickwella, Minod Bhanuka, Lahiru Thirimanne, Lasith Embuldeniya, Wanindu Hasaranga, Dilruwan Perera, Suranga Lakmal, Lahiru Kumara, Vishwa Fernando, Dushmantha Chameera, Dasun Shanaka, Asitha Fernando, Roshen Silva, Lakshan Sandakan, Nuwan Pradeep, Ramesh Mendis