വിന്‍ഡീസിന് പുതിയ താത്കാലിക കോച്ച്

Sports Correspondent

Andrecoley
Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേ, ദക്ഷിണാഫ്രിക്ക പര്യടനങ്ങള്‍ക്കുള്ള വെസ്റ്റിന്‍ഡീസിന്റെ ടീമിനെ പരിശീലിപ്പിക്കുവാന്‍ താത്കാലിക കോച്ച്. ആന്‍ഡ്രേ കോളിയെയാണ് ഈ ചുമതല ബോര്‍ഡ് ഏല്പിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം ആദ്യം ആണ് ഈ പരമ്പരകള്‍ നടക്കുന്നത്. ഫിൽ സിമ്മൺസ് ഓസ്ട്രേലിയ പര്യടനത്തിന് ശേഷം കോച്ചിംഗ് സ്ഥാനം ഒഴിയുമെന്ന് അറിയിച്ചിരുന്നു. ഇതിന് പകരം ആണ് കോളി എത്തുന്നത്. ടി20 ലോകകപ്പിന് ശേഷമായിരുന്നു ഫിൽ സിമ്മൺസിന്റെ ഈ പ്രഖ്യാപനം.

Andrecoleyjamaicatallawahs

2016 ടി20 ലോകകപ്പ് നേടുമ്പോള്‍ മുഖ്യ കോച്ച് ഫിൽ സിമ്മൺസിനൊപ്പം സഹ പരിശീലകനായി ആന്‍ഡ്രേ കോളി പ്രവര്‍ത്തിച്ചിരുന്നു. കരീബിയന്‍ പ്രീമിയർ ലീഗ് വിജയിച്ച ജമൈക്ക തല്ലാവാസിന്റെ സഹ പരിശീലകനായും കോളി പ്രവര്‍ത്തിച്ചിട്ടുണ്ട്.