ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കോച്ചായി അമുൽ മസുംദാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫിയിൽ ഇതിഹാസമായിരുന്ന അമുൽ മസുംദാർ ഇനി ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കോച്ച്. ഇന്ത്യയിലേക്ക് ടെസ്റ്റ് കളിക്കാൻ എത്തുന്നതിന് മുന്നോടി ആയാണ് ദക്ഷിണാഫ്രിക്ക അമുൽ മസുംദാറിനെ അവരുടെ ബാറ്റിംഗ് കോച്ചായി നിയമിച്ചിരിക്കുന്നത്. ഇന്ത്യയിൽ മൂന്ന് ടെസ്റ്റ് ആണ് ദക്ഷിണാഫ്രിക്ക കളിക്കുക. നേരത്തെ ഐ പി എൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിംഗ് പരിശീലകനായിരുന്നു മസുംദാർ.

മുംബൈക്ക് വേണ്ടിയും ആസാമിനു വേണ്ടിയുൻ രഞ്ജി ട്രോഫിയിൽ റൺസ് അടിച്ചു കൂട്ടിയിട്ടുള്ള താരമാണ് അമുൽ. വിരമിക്കുന്ന സമയത്ത് രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു മസുംദാർ. പിന്നീട് വാസിം ജാഫർ ആ റെക്കോർഡ് തിരുത്തി എങ്കിലും രഞ്ജിയിലെ ഇതിഹാസമായാണ് മസുംദാർ വിലയിരുത്തപ്പെടുന്നത്. ഇത്ര വലിയ പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു എങ്കിലും താരത്തിന് ഒരിക്കൽ പോലും ഇന്ത്യൻ ടീമിനു വേണ്ടി കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.