അമിത് പാഗ്നിസ് മുംബൈയുടെ കോച്ച്

Amitpagnis
- Advertisement -

വരുന്ന പ്രാദേശിക സീസണില്‍ അമിത് പാഗ്നിസ് മുംബൈയുടെ കോച്ച്. ജനുവരി 10ന് ആരംഭിയ്ക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയാവും അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. മുംബൈയുടെ ടീം കോച്ചെന്നത് വലിയ ദൗത്യമാണെന്നും ചെറിയ കാലയളവില്‍ ടീം ക്രമീകരിക്കുക എന്നത് വെല്ലുവിളിയാണെന്നും പറഞ്ഞ അമിത് എന്നാല്‍ താരങ്ങളില്‍ പലരും ഐപിഎല്‍ കളിച്ചിട്ടുള്ളതിനാല്‍ മാച്ച് പ്രാക്ടീസുണ്ടെന്നത് ആശ്വാസമാണെന്നും വെളിപ്പെടുത്തി.

മുംബൈയുടെ ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയാണ് പാഗ്നിസിനെ തിരഞ്ഞെടുത്തത്. മാര്‍ച്ച് 31, 2021 വരെ ആണ് ഈ ചുമതല. സിഐസി ആദ്യം തിരഞ്ഞെടുത്തത് സുല്‍ക്ഷണ്‍ കുല്‍ക്കര്‍ണ്ണിയെയാണെങ്കിലും ചുമതലയുടെ ദൈര്‍ഘ്യം കുറവായത് കൊണ്ട് അദ്ദേഹം അവസരം നിരസിക്കുകയായിരുന്നു.

മുംബൈയുടെ അണ്ടര്‍ 23 ടീമിന്റെ കോച്ചായും എംസിഎയുടെ ബാറ്റിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുള്ള താരമാണ് അമിത് പാഗ്നിസ്.

Advertisement