CricketFeaturedIndian Premier League

മുംബൈയെ വട്ടംചുറ്റിച്ച് അകീൽ ഹൊസൈനും നൂര്‍ അഹമ്മദും, ചെന്നൈയ്ക്ക് 103 റൺസ് വിജയം

Akaelhossain

ഐപിഎലില്‍ മുംബൈയ്ക്കെതിരെ 103 റൺസിന്റെ വിജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സഞ്ജു സാംസണിന്റെ 101 റൺസിന്റെ മികവിൽ 207 റൺസ് നേടിയപ്പോള്‍ മുംബൈയെ 104 റൺസിൽ ഒതുക്കിയാണ് ചെന്നൈയുടെ തകര്‍പ്പന്‍ ജയം.

Skytilak

അകീൽ ഹൊസൈനും നൂര്‍ അഹമ്മദും മുംബൈയെ വട്ടം ചുറ്റിച്ചപ്പോള്‍ 37 റൺസ് നേടിയ തിലക് വര്‍മ്മയാണ് ടീമിന്റെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് 36 റൺസും നേടി. ഈ കൂട്ടുകെട്ട് 73 റൺസാണ് 56 പന്തിൽ നിന്ന് നേടിയത്. 11/3 എന്ന നിലയിൽ നിന്ന് 84 റൺസിലേക്ക് മുംബൈയെ എത്തിച്ചുവെങ്കിലും തിലക് വര്‍മ്മയെ പുറത്താക്കി അകീൽ ഹൊസൈന്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു.

പിന്നീട് വന്നവരിൽ നിന്ന് വലിയ ചെറുത്ത്നില്പുയരാതിരുന്നപ്പോള്‍ മുംബൈ 19 ഓവറിൽ 104 റൺസിന് ഓള്‍ഔട്ട് ആയി. അകീൽ ഹൊസൈന്‍ നാലും നൂര്‍ അഹമ്മദ് 2 വിക്കറ്റും ചെന്നൈയ്ക്കായി നേടി.